kozhikode local

അങ്കണവാടികളില്‍ കുടിവെള്ളവും വൈദ്യുതിയുമില്ല

പേരാമ്പ്ര: വേനല്‍ കനത്തിട്ടും കുടിവെള്ളവും വൈദ്യുതിയുമില്ലാതെ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ അങ്കണവാടികളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ നരകിക്കുന്നു. സാമൂഹികക്ഷേമ വകുപ്പ് ഏറെ താല്‍പര്യത്തോടെ അങ്കണവാടികള്‍ക്ക് മെച്ചപ്പെട്ട കെട്ടിടസൗകര്യവും ഭക്ഷണവും കളിക്കോപ്പുകളും ലഭ്യമാക്കിയിട്ടും വൈദ്യുതിയും കുടിവെള്ളവും ഒരുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.
സ്വന്തമായി കെട്ടിടമുണ്ടെങ്കിലും വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കാന്‍ പോലും അതത് പഞ്ചായത്ത് ഓഫിസുകള്‍ക്ക് വൈമനസ്യമുണ്ട്. പേരാമ്പ്ര ബ്ലോക്കിലെ കൂത്താളി, കായണ്ണ, ചങ്ങരോത്ത്, നൊച്ചാട്, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ 171 അങ്കണവാടികള്‍ നിലവിലുണ്ട്. ഇതില്‍ 71 എണ്ണത്തിലും വൈദ്യുതിയില്ല. ചില അങ്കണവാടികളില്‍ വൈദ്യുതീകരണം വര്‍ഷങ്ങള്‍ക്ക് മുമ്പെ നടന്നിട്ടുണ്ട്. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ 13ാം വാര്‍ഡില്‍പ്പെട്ട ഒരു അങ്കണവാടിയില്‍ കുടിവെള്ളവും വൈദ്യുതിയും ലഭിക്കാതെ 22 കുട്ടികളാണ് നരകിക്കുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കുടിവെള്ളം മറ്റൊരിടത്ത് നിന്ന് എത്തിക്കണം.
ആഴ്ചയില്‍ ഒരിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരെത്തി കുട്ടികളേയും ഗര്‍ഭിണികളേയും പരിശോധിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇതൊന്നും വേണ്ട വിധം നടക്കുന്നില്ലെന്നും ആരോപണമുയരുന്നു.
Next Story

RELATED STORIES

Share it