ernakulam local

അഗ്രോ പ്രൊസസിങ് കമ്പനി: പിരിച്ചുവിട്ട നടപടിക്കെതിരേ നല്‍കിയ കേസുകള്‍ കോടതി തള്ളി

മൂവാറ്റുപുഴ: നടൂക്കര അഗ്രോ പ്രൊസസിങ് കമ്പനി പിരിച്ചുവിട്ട സര്‍ക്കാരിന്റെ നടപടിക്കെതിരേ മുന്‍ ഭരണസമിതി നല്‍കിയ കേസുകള്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതി തള്ളി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നാണ് കമ്പനി പിരിച്ചുവിട്ട് പുതിയ ഭരണസമിതിക്കു രൂപം നല്‍കിയത്. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്‌സ് പ്രൊസസിങ് കമ്പനിക്കെതിരേയായിരുന്നു ഹരജി ഫയല്‍ ചെയ്തത്.
സര്‍ക്കാര്‍ നല്‍കിയിരുന്ന അഞ്ച് കോടിരൂപയുടെ പ്രവര്‍ത്തന മൂലധന വായ്പയുടെ തിരിച്ചടവില്‍ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഫാക്ടറിയും അനുബന്ധ ആസ്തികളും 2012ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ കമ്പനിക്ക് രൂപം നല്‍കിയത്. 1998ല്‍ യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെ സഹകരണത്തോടെ ആരംഭിച്ച കമ്പനി പിരിച്ചുവിട്ടതിനെതിരേയാണ് ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it