kasaragod local

അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മീറ്റും കാര്‍ഷിക പ്രദര്‍ശനവും

കാഞ്ഞങ്ങാട്: കൃഷിവകുപ്പ് ആത്മ കാസര്‍കോടിന്റെ നേതൃത്വത്തില്‍ 27, 28 തീയ്യതികളില്‍ പെരിയ സുമംഗലി ഓഡിറ്റോറിയത്തില്‍ അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മീറ്റും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കും.
ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി കൃഷി, അസിസ്റ്റന്റ് ഡയറക്ടര്‍ കെ സജിനി മോള്‍, പെരിയ കൃഷി ഓഫിസര്‍ സി പ്രമോദ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചാ ക്ലാസും സെമിനാറും നടക്കും.
കാര്‍ഷിക ശാസ്ത്രജ്ഞരും കര്‍ഷകരും തമ്മില്‍ മുഖാമുഖവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം കര്‍ഷകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കാസര്‍കോട് സിപിസിആര്‍ഐ പടന്നക്കാട് കാര്‍ഷിക കോളജ്, കൃഷി വിജ്ഞാന കേന്ദ്രം, പിലിക്കോട് പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പരിപാടിയില്‍ പങ്കെടുക്കും.
രണ്ട് ദിവസത്തെ കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്.
മികച്ച ഉല്‍പന്നങ്ങള്‍ക്ക് സമ്മാനവും നല്‍കുന്നുണ്ട്. 27ന് രാവിലെ 9.30ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം ഗൗരി അധ്യക്ഷത വഹിക്കും. സെമിനാറില്‍ കൃഷിയും ആരോഗ്യവും എന്ന വിഷയം ഡോ. എന്‍ ശദ്ധോദനന്‍ അവതരിപ്പിക്കും.
28ന് വൈകീട്ട് 3.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it