അഗ്നിബാധയില്‍ മൂന്നു കുട്ടികള്‍ മരിച്ചു

ലുധിയാന: പഞ്ചാബിലുണ്ടായ അഗ്നിബാധയില്‍ കുട്ടികളായ മൂന്നു സഹോദരങ്ങള്‍ മരിച്ചു. ലാഡോ(ഒന്ന്), കൃഷ്ണ(5), നിതു(5) എന്നിവരാണു മരിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ മൂന്നു കുട്ടികളും മരിച്ചതായി ലുധിയാന പോലിസ് കമ്മീഷണര്‍ പരംരാജ് സിങ് ഉംറനംഗല്‍ പറഞ്ഞു. വീടിനുള്ളിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ചായ ഉണ്ടാക്കാനായി പാചകവാതക സിലിണ്ടര്‍ തുറക്കുന്നതിനിടെയാണ് തീ പടര്‍ന്നത്.
Next Story

RELATED STORIES

Share it