അഗസ്ത വെസ്റ്റ്‌ലാന്റ്: സാമ്പത്തിക താല്‍പര്യങ്ങളുണ്ടായിരുന്നു- ത്യാഗി

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നടത്തിയ ഹെലികോപ്റ്റര്‍ ഇടപാടില്‍ തനിക്ക് സാമ്പത്തിക താല്‍പര്യങ്ങളുണ്ടായിരുന്നെന്ന് വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയുടെ വെളിപ്പെടുത്തല്‍. ഇതു സംബന്ധമായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഇന്നലെ നടത്തിയ ചോദ്യംചെയ്യലിലാണ് ത്യാഗി പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതുകൂടാതെ അഗസ്തയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ താന്‍ 2005ല്‍ ഇന്ത്യയില്‍വച്ചു കണ്ടിരുന്നതായും ത്യാഗി സിബിഐയോടു സമ്മതിച്ചിട്ടുണ്ട്. ഇന്നലെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ത്യാഗിയെ സിബിഐ ചോദ്യംചെയ്തത്.
ഇടപാടിലെ ഇടനിലക്കാരുമായുള്ള ബന്ധം, ഇറ്റലിയിലേക്കു നടത്തിയ യാത്രകളുടെ വിവരങ്ങള്‍, വ്യോമസേന വാങ്ങാനുദ്ദേശിച്ച ഹെലികോപ്റ്ററുകളുടെ വിശദാംശങ്ങളില്‍ മാറ്റം വരുത്താനുണ്ടായ കാരണങ്ങള്‍, കേസില്‍ കുറ്റാരോപിതരായ ബന്ധുക്കളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചോദ്യംചെയ്യലില്‍ കടന്നുവന്നു.
തിങ്കളാഴ്ച പത്തു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍, 2004- 07 വര്‍ഷത്തില്‍ അഗസ്തയുടെ ഇടനിലക്കാരെ താന്‍ ഏഴുതവണ കണ്ടിരുന്നതായി ത്യാഗി അറിയിച്ചിരുന്നു. തനിക്കു പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. 2004ല്‍ ത്യാഗി വ്യോമസേന ഉപമേധാവിയായിരിക്കുമ്പോഴാണ് ആദ്യമായി ഇറ്റാലിയന്‍ കമ്പനി ഇദ്ദേഹവുമായി ബന്ധം സ്ഥാപിക്കുന്നതെന്നാണ് റിപോ ര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it