അഗസ്ത വെസ്റ്റ്‌ലാന്റ്: അടുത്ത ആഴ്ച വാദം കേള്‍ക്കും; സോണിയക്കും മന്‍മോഹനുമെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രാലയവും ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാ ന്റും തമ്മില്‍ നടന്ന ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ക്കെതിരായ ഒരു പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി സ്വീകരിച്ചു.
കേസില്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അടുത്ത ആഴ്ച വാദം കേള്‍ക്കും. ഹരജി പ്രധാനപ്പെട്ടതാണെന്നും എത്രയും പെട്ടെന്നു പരിഗണിക്കണമെന്നും പരാതിക്കാരന്‍ എം എല്‍ ശര്‍മ കോടതിയോടു പറഞ്ഞു.
സോണിയ, മന്‍മോഹന്‍ തുടങ്ങിയവര്‍ക്കെതിരേ സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണു പരാതിക്കാരന്റെ ആവശ്യം.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റില്‍ നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങിക്കുന്ന ഒരു കരാറുമായി ബന്ധപ്പെട്ട് അന്നത്തെ വ്യോമസേനാ മേധാവി എസ്പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളും കോഴ കൈപ്പറ്റിയെന്ന് ഒരു ഇറ്റാലിയന്‍ കോടതി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കൈയെഴുത്തുരേഖയില്‍ സോണിയയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ആര്‍ക്കെങ്കിലും എതിരേ തെളിവായി ഉപയോഗിക്കാ ന്‍ മാത്രം ശക്തമല്ല പ്രസ്തുത രേഖകളെന്ന് ഇറ്റാലിയന്‍ കോടതി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it