അഗതി മന്ദിരത്തിലെ കൊലപാതകം സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

പത്തനംതിട്ട: അഗതി മന്ദിരത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി എരുമേലി കനകപ്പലംപതാലില്‍ സജി (45) അറസ്റ്റില്‍. ഓമല്ലൂര്‍ മാത്തൂ ര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസിനി വല്‍സമ്മയാണ് കുത്തേറ്റു മരിച്ചത്. സ്ഥാപനത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരനാണ് പ്രതി. 18ന് രാത്രി പത്തിന് ഭക്ഷണം കഴിച്ചശേഷം മന്ദിരത്തില്‍ നില്‍ക്കുകയായിരുന്ന വല്‍സമ്മയെ പ്രതി കുത്തിയശേഷം ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ശാസ്താംകോട്ടയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു ഇയാള്‍. പോലിസിന്റെ ലുക്ക്ഔട്ട് നോട്ടീസില്‍ ഇയാളുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ വ്യക്തി പത്തനംതിട്ട പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
തന്റെ പ്രണയാഭ്യര്‍ഥന വല്‍സമ്മ നിരസിച്ചതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയെന്ന് ഡി വൈഎസ്പി സന്തോഷ് കുമാര്‍ പറഞ്ഞു. തന്റെ ആവശ്യം നിഷേധിച്ചത് മുതല്‍ വല്‍സമ്മയോട് പ്രതിക്ക് വിരോധം ഉണ്ടായി. അഞ്ച് വര്‍ഷം മുമ്പാണ് വല്‍സമ്മയെ സാന്ത്വനത്തില്‍ എത്തിച്ചത്. സുരക്ഷാ ജീവനക്കാരനായിരുന്ന സജിയെ മൂന്ന് മാസം മുമ്പ് ഇവിടെ നിന്ന് പിരിച്ചു വിട്ടിരുന്നു. അഗതി മന്ദിരത്തിലെ നിരീക്ഷണ കാമറയില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Next Story

RELATED STORIES

Share it