Pathanamthitta local

അഗതിമന്ദിരത്തില കൊലപാതകം: പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

പത്തനംതിട്ട: അഗതിമന്ദിരത്തിലെ അന്തേവാസിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തി ല്‍ പ്രതിയ്ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കി. ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസി വകയാര്‍ സ്വദേശിനി വല്‍സമ്മ തിങ്കളാഴ്ച രാത്രിയാണ് കുത്തേറ്റ് മരിച്ചത്. സ്ഥാപനത്തിലെ മുന്‍ കാവല്‍ക്കാരനായിരുന്ന എരുമേലി സ്വദേശി സജിയാണ് വല്‍സമ്മയെ കുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഭക്ഷണത്തിനു ശേഷം കിടപ്പുമുറി വൃത്തിയാക്കുകയായിരുന്ന വല്‍സമ്മയെ അനധികൃതമായി സ്ഥാപനത്തിനുള്ളിലേക്ക് കടന്നുവന്ന സജി മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുത്തേറ്റ വല്‍സമ്മയെ സ്ഥാപന അധികൃതരും മറ്റ് അന്തോവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അന്തേവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തി ല്‍ രാത്രി തന്നെ സജിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറുമാസം മുമ്പാണ് സജി ഇവിടെ ജോലിയ്‌ക്കെത്തിയത്. മൂന്നുമാസം മുമ്പ് വല്‍സമ്മയെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിട്ടത്. ഇന്നലെ പോലിസ് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സജി, വല്‍സമ്മയെ കുത്തിയിട്ട് ഓടി രക്ഷപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്ത്രീകള്‍ മാത്രം താമസിക്കുന്ന അഗതിമന്ദിരത്തില്‍ രാത്രി പുറത്തുനിന്നുള്ള വ്യക്തിക്ക് കടന്നുകയറാന്‍ കഴിഞ്ഞതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ, വല്‍സമ്മയുടെ മുറിക്കുള്ളില്‍ വരെ പ്രതിക്കെത്താ ന്‍ കഴിഞ്ഞതും പോലിസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.
പത്തനംതിട്ട സിഐ എം അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് കൊല്ലപ്പെട്ട വല്‍സമ്മ, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റില്‍ അന്തോവാസിയായി എത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it