ernakulam local

അഗതിമന്ദിരത്തില്‍ അമ്മമാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് എസ് ശര്‍മയുടെ പ്രചാരണം

വൈപ്പിന്‍: ജീവിത സായാഹ്നത്തില്‍ സംരക്ഷണ സങ്കേതത്തിലെത്തിയിട്ടുള്ള 23 അമ്മമാരോടൊപ്പം പ്രഭാഷതഭക്ഷണം കഴിച്ച് എസ് ശര്‍മയുടെ തളരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് വ്യാഴാഴ്ച രാവിലെ ആരംഭം കുറിച്ചു. പള്ളിപ്പുറത്തെ ഗ്രേസ് വില്ലയിലെത്തിയ ശര്‍മ ഓരോരുത്തരുമായും സൗഹൃദം പങ്കുവെച്ചു. പ്രായാധിക്യംമൂലം അവശതയനുഭവിക്കുന്ന അമ്മമാരുടെ അടുത്തിരുന്ന് കുശലം പറഞ്ഞു. സിസ്റ്റര്‍ റോസ് ഫെലിക്‌സ് ഓരോരുത്തരെയും പരിചയപ്പെടുത്തി. പിന്നീട് അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചു.
പിന്നീട് മുനമ്പം ഫിഷിങ് ഹാര്‍ബറിലെത്തിയ സ്ഥാനാര്‍ഥിയെ തൊഴിലാളികള്‍ സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചു.
മുനമ്പത്തെ ധര്‍മശാസ്ത പരിപാലന സമിതി ഓഫീസ്, ശ്രീകൃഷ്ണ ക്ഷേത്രം, വേളാങ്കണ്ണി പള്ളി, പള്ളിപ്പുറം ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് എന്നിവിടങ്ങളും എത്തി ബന്ധപ്പെട്ടവരുമായി സംസാരിച്ചു. കോണ്‍വെന്റില്‍ എത്തിയ ശര്‍മ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
ഉച്ചയ്ക്കുശേഷം മുളവുകാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. പള്ളിപ്പുറം, ചെറായി എന്നിവിടങ്ങളിലെ എല്‍ഡിഎഫ് കണ്‍വന്‍ഷനുകളിലും സംബന്ധിച്ചു. സിപി എം നേതാക്കളായ പി വി ലൂയിസ്, എ എസ് അരുണ, സുബോധ ഷാജി, രമണി അജയന്‍, സുനില ദയാലു, എ കെ ഗിരീഷ്, ചിന്നമ്മ ധര്‍മന്‍, എ ബി സോജന്‍, കെ ജെ ബിജു, പി എ ആന്റണി, സുധാസ് തായാട്ട് തുടങ്ങിയവരും ശര്‍മയ്‌ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it