അഖ്‌ലാഖ് വധം: കണ്ടെത്തിയത് ബീഫാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത് ബീഫാണെന്നു ഫോറന്‍സിക് റിപോര്‍ട്ട്. അഖ്‌ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന ഉത്തര്‍പ്രദേശ് വെറ്ററിനറി വകുപ്പിന്റെ റിപോര്‍ട്ടിനു കടകവിരുദ്ധമായാണ് ഫോറന്‍സിക് റിപോര്‍ട്ട്.
വെറ്ററിനറി വകുപ്പിനു കീഴിലുള്ള മധുര വെറ്ററിനറി ഫോറന്‍സിക് ലാബിലെ പരിശോധനയിലാണ് ഇത് ബീഫാണെന്നു തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ പശുവിന്റെയോ പശുക്കിടാവിന്റെയോ മാംസമാണെന്നാണ് സ്ഥിരീകരിച്ചത്. പ്രദേശത്തു നിന്നു കാണാതായ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ ഗ്രാമവാസികള്‍ തല്ലിക്കൊന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്കായി പോലിസ് പിടിച്ചെടുത്തിരുന്നു.
പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ ആട്ടിറച്ചിയാണെന്നാണ് റിപോര്‍ട്ടുകള്‍ വന്നത്. ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ 2015 സപ്തംബര്‍ 28നായിരുന്നു സംഭവം. ആക്രമണത്തില്‍ അഖിലാഖിന്റെ മകന് ഗുരുതര പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it