kozhikode local

അക്രമങ്ങള്‍ തുടര്‍ക്കഥപോലിസിന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നു

നാദാപുരം: അക്രമസംഭവങ്ങ ള്‍ മേഖലയില്‍ തുടര്‍ക്കഥയായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പോലിസിന്റെകാര്യക്ഷമത വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നു.ബോംബാക്രമണങ്ങള്‍, സ്‌ഫോടനങ്ങള്‍, തീവെപ്പ്, ആയുധങ്ങള്‍ കണ്ടെത്തല്‍, കളവ് തുടങ്ങിനിരവധി കേസുകളാണ് അടുത്ത കാലത്തായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
പക്ഷേ ഒട്ടുമിക്ക കേസുകളിലും പ്രതികളെ കണ്ടെത്താനോ കണ്ടെത്തിയ പ്രതികളെ പിടികൂടാനോ പോലിസിന് കഴിഞ്ഞിട്ടില്ല.പിടികൂടപ്പെടുന്നവരില്‍ പലരും സ്റ്റേഷന്‍ ജാമ്യത്തില്‍ പുരത്തിറങ്ങുകയോ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയോ ചെയ്യുന്നുവെന്നാണ് വിമര്‍ശനം പ്രദേശത്തിന്റെ രാഷ്ടീയ പശ്ചാത്തലം പരിഗണിച്ച് മറ്റെങ്ങുമില്ലാത്ത പോലിസ് സംവിധാനമാണ് നാദാപുരത്ത് ഒരുക്കിയിരിക്കുന്നത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സിഐ, എസ്‌ഐമാര്‍ എട്ടോളം കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഇവ നാദാപുരത്തിന്റെ മാത്രം പ്രത്യേകതയാണെങ്കിലും അക്രമങ്ങള്‍ മുന്‍കൂട്ടി കാണാനോ ഫലപ്രദമായി തടയാനോ പോലിസിന് കഴിയുന്നില്ല.
നാദാപുരം ടൗണിലെ വസ്ത്രാലയം തീവെച്ചു നശിപ്പിച്ചത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തക ന്‍ ഷിബിന്റെ കൊലപാതകം, വെള്ളൂരിലെ അക്രമങ്ങള്‍, നരിക്കാട്ടേരി നായര്‍കുന്നിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനം, അണിയാരി കുന്നിലും പയന്തോങ്ങ് മലയിലും മറ്റുമായി കണ്ടെത്തിയ ആയുധശേഖരങ്ങള്‍ ഇവയ്‌ക്കൊക്കെ പിന്നിലെ യഥാര്‍ഥ ശക്തികളെ കണ്ടെത്താന്‍ കഴിയാത്തത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത അണികളെ സൃഷ്ടിക്കുന്ന പാര്‍ട്ടികള്‍ തമ്മിലുണ്ടാകുന്ന ഏത് ചെറിയ പ്രശ്‌നവും മുന്‍കൂട്ടിക്കണ്ട് ഇടപെടാന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ഷിബിന്‍ വധം പോലും നടക്കില്ലായിരുന്നുവെന്നാണ് പൊതുവിലയിരുത്തല്‍. കഴിഞ്ഞ ദിവസം കല്ലാച്ചി എംഇടി കോളജ് പാര്‍ക്കിങ് ഏരിയയില്‍ നടന്ന സ്‌ഫോടനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുക പോലുമുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഇടപെടലോ പോലിസിലെ ഒരു വിഭാഗം കാശ് വാങ്ങി കേസ് മുക്കുന്നത് മൂലമോ ആണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സ്റ്റേഷനിലെ കേസുകള്‍ വിഭജിക്കുന്നതിനിടെ കീഴുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ അിറയാതെ പ്രതികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി കേസൊതുക്കുന്നുവെന്ന ആരോപണവും നിലവിലുണ്ട്.
Next Story

RELATED STORIES

Share it