kannur local

അക്രമം ശക്തമായി നേരിടുമെന്ന് കണ്ണൂര്‍ എസ്പി ഹരിശങ്കര്‍

കണ്ണൂര്‍: ജില്ലയിലെ അക്രമങ്ങളെ ശക്തമായി നേരിടുമെന്നും ഇതിനു വേണ്ടി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും കണ്ണൂരില്‍ പുതുതായി ചുമതലയേറ്റെടുത്ത ജില്ലാ പോലിസ് ചീഫ് ഹരിശങ്കര്‍. ഇന്നലെ രാവിലെ 11.30ഓടെ ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം വച്ചുപൊറുപ്പിക്കില്ല. കണ്ണൂരിലെ പ്രത്യേകതകള്‍ കൂടി പഠിച്ച ശേഷം ആവശ്യമായ നടപടികളെടുക്കും.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങില്ല. സമാധാനപരമായ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ന ടപടികളും കൈക്കൊള്ളും. എല്ലാവര്‍ക്കും സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരമൊരക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് കൃത്യനിര്‍വഹണം നടത്തും. അക്രമം മാത്രമല്ല കവര്‍ച്ച, പിടിച്ചുപറി, മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരേയും ശക്തമായ നടപടിയെടുക്കും. ലഹരി മാഫിയ പിടിമുറുക്കുകയാണ്.
അതിനെ നേരിടാന്‍ ജില്ലയില്‍ മാത്രം നടപടിയെടുത്താല്‍ പോര. ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറിപ്പോവുന്ന എസ്പി പി എന്‍ ഉണ്ണിരാജന്‍ ബൊക്കെ നല്‍കിയാണ് സ്വീകരിച്ച ശേഷം ചുമതല കൈമാറി. എഎസ്പി ട്രെയിനി പൂങ്കുഴലി, കണ്ണൂര്‍ ഡിവൈഎസ്പി മൊയ്തീന്‍കുട്ടി, തളിപ്പറമ്പ് ഡിവൈഎസ്പി സുരേന്ദ്രന്‍, തലശ്ശേരി ഡിവൈഎസ്പി ഷാജുപോള്‍, കണ്ണൂര്‍ എആര്‍ ക്യാംപ് ഡെപ്യൂട്ടി കമാണ്ടന്റ് അബ്ദുന്നിസാര്‍, ഡിവൈഎസ്പിമാരായ വി എന്‍ വിശ്വനാഥന്‍, മധുസൂദനന്‍, ലോറന്‍സ്, ടി പി രഞ്ജിത്ത്, ടൗണ്‍ സിഐ എം പി ആസാദ്, സിറ്റി സിഐ കെ എസ് ഷാജി പങ്കെടുത്തു. തിരുവനന്തപുരം ആന്റ് പൈറസിസെല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്ഥലംമാറ്റത്തെ തുടര്‍ന്നാണ് കണ്ണൂരിലെത്തിയത്.
Next Story

RELATED STORIES

Share it