kozhikode local

അക്രഡിറ്റഡ് ഏജന്‍സിയുടെ പേരില്‍ ടെന്‍ഡര്‍ നടപടി പാലിക്കാതെ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നുവെന്ന്

കോഴിക്കോട്: ആയിരം കോടി രൂപയുടെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ യാതൊരു ടെണ്ടര്‍ നടപടികളും പാലിക്കാതെ അക്രഡിറ്റഡ് ഏജന്‍സിയുടെ പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നേരിട്ട് നല്‍കുന്നതില്‍ ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധം.
ഇങ്ങിനെ നല്‍കിവരുന്ന പ്രവര്‍ത്തികളില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
200 കോടി രൂപയ്ക്ക് തീരേണ്ട പ്രവര്‍ത്തിയാണ് നാടുകാണി-പരപ്പനങ്ങാടി റോഡ്. ഈ പ്രവൃത്തി യുഎല്‍സിസിക്ക് കൊടുത്തത് 450 കോടി രൂപയ്ക്കാണ്. 20 കോടി രൂപയ്ക്ക് തീരേണ്ട മേല്‍പ്പാലങ്ങള്‍ 85 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൂടാതെ 20 മുതല്‍ 30 ശതമാനം വരെ മൊബിലൈസേഷന്‍ അഡ്വാന്‍സും സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്‍കുന്നു.
ബില്‍ സമര്‍പ്പിക്കുമ്പോള്‍ കരാറുകാര്‍ക്ക് നല്‍കുന്ന മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിച്ച് ഇവര്‍ക്ക് ഉടനെ തന്നെ പണം നല്‍കുകയും ചെയ്യുന്നു.
സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കുന്ന ഈ നീക്കത്തില്‍ നിന്നും പിന്മാറി ടെണ്ടര്‍ നടപടികളിലൂടെ മാത്രം വര്‍ക്കുകള്‍ നല്‍കണമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സണ്ണി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it