Second edit

അക്ബര്‍ കക്കട്ടില്‍

ഉത്തരാധുനികതയ്ക്കു ശേഷമുള്ള മലയാള കഥാസാഹിത്യത്തില്‍ വ്യത്യസ്തമായ തന്റെ സ്വരം കേള്‍പ്പിച്ച എഴുത്തുകാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അക്ബര്‍ കക്കട്ടില്‍. സങ്കീര്‍ണമായ ഭാഷാപ്രയോഗങ്ങള്‍കൊണ്ടും ദുരൂഹമായ പ്രതിപാദന രീതികൊണ്ടും സാധാരണ വായനക്കാര്‍ക്ക് അപ്രാപ്യമായ കഥാസാഹിത്യത്തില്‍ അക്ബര്‍ പിടിച്ചുനിന്നത് ലളിതവും സരസവുമായ ആഖ്യാനരീതികൊണ്ടാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലബാറിലെ സാധാരണക്കാരായിരുന്നു. അവരുടെ ദുഃഖകരമായ ജീവിതത്തെ പോലും അക്ബര്‍ സ്വതസിദ്ധമായ നര്‍മം കൊണ്ട് തേജോമയമാക്കി. ഈ നര്‍മബോധം തന്നെയാണ് അദ്ദേഹത്തിന് കേരളത്തിലുടനീളം വ്യാപകമായ സുഹൃദ്ബന്ധങ്ങള്‍ നേടിക്കൊടുത്തത്. മറ്റുള്ള എഴുത്തുകാരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലോ പരദൂഷണമോ അക്ബര്‍ നടത്തിയതായി ഇതേവരെ കേട്ടിട്ടില്ല. കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷ പദവി വരെ ഉയര്‍ന്ന അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവരും ദുഷിച്ചു പറയാറില്ലാത്തത് ഇതുകൊണ്ടാവാം.
കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബര്‍ കക്കട്ടില്‍. വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ വായിച്ചാസ്വദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അധ്യാപക കഥകള്‍ ടിവി ചാനലുകളില്‍ പരമ്പരയായി വന്നപ്പോഴും നല്ല സ്വീകരണമാണു ലഭിച്ചത്. നല്ല അധ്യാപകന്‍ കൂടി ആയതുകൊണ്ടാണ് ആത്മവിമര്‍ശന ധ്വനിയുള്ള അത്തരം കഥകളെഴുതാന്‍ അക്ബറിനു സാധിച്ചത്.
Next Story

RELATED STORIES

Share it