Flash News

അക്കാദമി പ്രമേയം; സെഹ്ഗാളിന് അതൃപ്തി

അക്കാദമി പ്രമേയം;  സെഹ്ഗാളിന് അതൃപ്തി
X
nayantara-sahgalnewന്യൂഡല്‍ഹി : കല്‍ബുര്‍ഗി വധത്തെ അപലപിച്ചുകൊണ്ട് കേന്ദ്ര സാഹിത്യ അക്കാദമി ഇന്നലെ പാസാക്കിയ പ്രമേയത്തില്‍ അവാര്‍ഡ് തിരിച്ചേല്‍പിച്ച ആദ്യ എഴുത്തുകാരിലൊരാളായ നയന്‍താര സെഹ്ഗാളിന് അതൃപ്തി. അക്കാദമിയുടേത്  വൈകിയ പ്രതികരണമാണെന്ന് അവര്‍ വിമര്‍ശിച്ചു. അക്കാദമി പാസാക്കിയ പ്രമേയം ഭക്ഷണം കഴിക്കാനും ആരാധന നടത്താനും എല്ലാവര്‍ക്കുമുള്ള അവകാശം സംബന്ധിച്ച ആശങ്കകളെക്കൂടി അഭിസംബോധന ചെയ്യണമായിരുന്നു.

എന്നാല്‍ അതിനുപകരം വിവിധ വിഭാഗങ്ങള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് പ്രമേയം ചെയ്തത്. ഇത് ശരിയായ നടപടിയല്ല. സമുദായങ്ങളല്ല പ്രശ്‌നമുണ്ടാക്കുന്നത്, ജനങ്ങളെ ആക്രമിക്കുന്ന ഹിന്ദുത്വ ആശയങ്ങളോട് കൂറുപുലര്‍ത്തുന്ന ചെറു ഗ്രൂപ്പുകളും ബിജെപിയുമാണ്-നയന്‍താര ആരോപിച്ചു. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് അക്കാദമി സജീവമായ പങ്ക് വഹിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
എഴുത്തുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചേല്‍പിക്കാന്‍ തീരുമാനമെടുത്ത ആദ്യത്തെ പേരുകളിലൊന്ന്  നയന്‍താരയുടേതായിരുന്നു.
Next Story

RELATED STORIES

Share it