അക്കാദമിക് സിറ്റികളും എജ്യുക്കേഷന്‍ സോണുകളും ഉണ്ടാവണം: ശ്രീനിവാസന്‍

കൊച്ചി: രാജ്യത്ത് അക്കാദമിക് സിറ്റികളും ഹയര്‍ എജ്യൂക്കേഷന്‍ സോണുകളും ഉണ്ടാവണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസന്‍.
എന്‍എസ്‌യു ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര നിലവാരമുള്ള സര്‍വകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരണം ഉണ്ടെങ്കിലേ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കൂ. ഇക്കാര്യത്തില്‍ കേരളം എടുക്കുന്ന നിലപാടുകള്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് നടന്നത് വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം സംബന്ധിച്ച സമ്മേളനമാണ്. എന്നാല്‍ കാര്യമറിയാതെ എസ്എഫ്‌ഐക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവെന്ന് വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചത് ഇടതുപക്ഷ ചായ്‌വുള്ള ചില വൈസ് ചാന്‍സലര്‍മാരാണെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തി. എന്‍എസ്‌യു ദേശീയ അധ്യക്ഷന്‍ റോജി എം ജോണ്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it