അംബേദ്കറുടെ തത്വങ്ങള്‍ക്ക് പ്രചാരണം നല്‍കണം

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ തത്വങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. മുന്‍ സര്‍ക്കാരുകളില്‍ നിന്നു വ്യത്യസ്തമായി തന്റെ സര്‍ക്കാര്‍ അംബേദ്കര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് നവംബര്‍ 26 ഭരണഘടനാ ദിനമാക്കിയതും അദ്ദേഹത്തിന്റെ പേരില്‍ നാണയമിറക്കിയതുമെന്ന് മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ ജന്‍മദിനാഘോഷങ്ങളും മുന്നില്‍കണ്ട് ജനങ്ങളിലേക്കിറങ്ങുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം-പ്രധാനമന്ത്രി പറഞ്ഞു. ഒരു ദലിത് പ്രതിനിധി എന്നതിലുപരി അംബേദ്കറുടെ സാമൂഹിക സാമ്പത്തിക രംഗത്തെ സംഭാവനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതിയായിരിക്കും എംപിമാരുടെ പദ്ധതികള്‍ എന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it