malappuram local

അംഗപരിമിതര്‍ക്ക് 40 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

മലപ്പുറം: പട്ടികജാതി വിഭാഗത്തിലെ അംഗപരിമിതര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണ പദ്ധതി 'ശുഭയാത്ര' പ്രകാരം 40 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന സ്‌കൂട്ടര്‍ വിതരണോദ്ഘാടനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ സരോജിനി താക്കോല്‍ ഏറ്റുവാങ്ങി. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി.
ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂട്ടര്‍ വിതരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫണ്ട് കുറവായതിനാല്‍ വളരെ കുറഞ്ഞ ഗുണഭോക്താക്കള്‍ക്ക് മാത്രമേ പദ്ധതി ആനുകൂല്യം ലഭിക്കുന്നുള്ളൂവെന്നും അതിനാലാണ് കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി സംസ്ഥാനതലത്തില്‍ ഇത്തരത്തിലൊരു പദ്ധതി വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, മലപ്പുറം നഗരഭാ അധ്യക്ഷ സിഎച്ച് ജമീല, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it