Flash News

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; ബന്ധുവിനു പരിക്ക്

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; ബന്ധുവിനു പരിക്ക്
X
ഷിക്കാഗോ: യുഎസ് സംസ്ഥാനമായ ഇല്ലിനോയിഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. ഡോല്‍ട്ടോണിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ മോഷണശ്രമത്തിനിടെയാണ് ഗുജറാത്ത് സ്വദേശിയായ അര്‍ഷാദ് വോഹ്‌റ (19) വെടിയേറ്റു മരിച്ചത്. ഇയാളുടെ ബന്ധുവായ 55കാരനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികില്‍സയിലാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് സ്റ്റേഷനില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11ഓടെയായിരുന്നു സംഭവം.



അക്രമത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it