Breaking News

 ജയ് ശ്രീറാം വിളിച്ചില്ല; മുസ്‌ലിമായ 45കാരന് യുവാവിന്റെ ക്രൂരമര്‍ദനം

 ജയ് ശ്രീറാം വിളിച്ചില്ല; മുസ്‌ലിമായ 45കാരന് യുവാവിന്റെ ക്രൂരമര്‍ദനം
X
ജയ്പൂര്‍: ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിമായ 45കാരന് യുവാവിന്റെ ക്രൂരമര്‍ദനം. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മുഹമ്മദ് സാലിം എന്നയാളെ വിനയ് മീണ (18) എന്ന യുവാവാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ വീഡിയോ വിനയ് മീണ റിക്കാര്‍ഡ് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.



മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ജയ് ശ്രീറാം എന്നു വിളിക്കണമെന്നാവശ്യപ്പെട്ട് 25 തവണയാണ് അക്രമി മുഹമ്മദ് സാലിമിന്റെ മുഖത്തടിച്ചത്. എന്നാല്‍ ദൈവം സര്‍വശക്തനാണ് എന്നായിരുന്നു മര്‍ദനമേല്‍ക്കുമ്പോഴെല്ലാം സാലിമിന്റെ മറുപടി. വീഡിയോ വൈറലായതിനെ തുടര്‍ന്ന് മുസ്‌ലിം സമുദായാംഗങ്ങള്‍ പ്രതിഷേധമറിയിക്കുകയും പോലിസില്‍ പരാതിനല്‍കുകയും ചെയ്തു. സംഭവത്തില്‍ കേസ് എടുത്തതായും മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it