ജി.കാര്‍ത്തികേയന്റെ സ്മരണയ്ക്കായി മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തും
BY ajay G.A.G27 Nov 2015 2:01 PM GMT
ajay G.A.G27 Nov 2015 2:01 PM GMT
തിരുവനന്തപുരം : മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേന്റെ സ്മരണ നിലനിര്‍ത്തുന്നതിന് നിയമസഭാ റിപ്പോര്‍ട്ടിംഗിന് ജി.കാര്ത്തികേയന് മീഡിയാ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന്് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. ഓരോ വര്‍ഷവും അച്ചടി/ദൃശ്യ മാധ്യമങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കാണ് അവാര്‍ഡ് നല്‍കുക. ജനുവരിയില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. നിയമസഭാ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ഏറ്റവും നല്ല രചനകള്‍ക്കാണ് അവാര്‍ഡ്. ആദ്യ അവാര്‍ഡിനുള്ള അപേക്ഷ ഉടനെ ക്ഷണിക്കും. നിയമസഭാ സമുച്ചയത്തിലെ നിയമസഭാ മ്യൂസിയം പുതിയ ബ്ലോക്കിന് ജി.കാര്ത്തികേയന് നിയമസഭാ മ്യൂസിയം എന്ന് നാമകരണം നടത്തും. നിയമസഭയുടെ ആദ്യസ്പീക്കറായിരുന്ന കെ.ശങ്കരനാരായണന് തമ്പിയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള നടപടിയും സ്വീകരിക്കും.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT