Alappuzha local

മൂന്നു ലക്ഷം രൂപയുടെ വളര്‍ത്തു മീന്‍ മോഷ്ട്ടിച്ച സംഭവം : പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പരാതിക്കാരനെ പോലിസ് മര്‍ദിച്ചതായി പരാതി



ആലപ്പുഴ: മൂന്നു ലക്ഷം രൂപയുടെ വളര്‍ത്തു മീന്‍ മോഷ്ട്ടിച്ച പ്രതികള്‍ക്കൊപ്പം നിന്ന് പരാതിക്കാരനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി .പുന്നപ്ര കളത്തില്‍ വീട്ടില്‍ പി മനോജിനെയാണ് ആലപ്പുഴ സൗത്ത് പോലിസ് മര്‍ദ്ദിച്ചെന്ന ആക്ഷേപമുയര്‍ന്നിട്ടുള്ളത്്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മനോജ് മല്‍സ്യ കൃഷി നടത്തുന്ന പുഴവീട്ടില്‍നിന്നും മൂന്നര ലക്ഷം രൂപയുടെ മല്‍സ്യം മോഷ്ടിച്ചിരുന്നു. ഇത് പോലിസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പോലിസ് മീന്‍ മോഷണം നടത്തിയവരെ വാഹനമടക്കം കൈയോടെ പിടികൂടി. പിടിയിലായ അഞ്ചംഗ സംഘം  നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണ്. മീന്‍ മോഷണവും കൂടി സംഘത്തിന്റെ പേരില്‍ ചുമത്തിയാല്‍ മോഷ്ടാക്കള്‍ ഗുണ്ടാ പട്ടികയില്‍പ്പെടുമെന്നതിനാല്‍ പോലിസ് ഇത് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. പരാതിയുമായി എത്തിയ മനോജിനോട് മോഷണം പോയ മല്‍സ്യത്തിന്റെ പണം തിരികെ വാങ്ങിനല്‍കാമെന്ന്് പോലിസ് ഉറപ്പ് നല്‍കി. പിന്നീട്  പോലിസ് മനോജിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ഒന്നര ലക്ഷം രൂപ കൈമാറാന്‍ ശ്രമിച്ചു. ഇത് മനോജ് അംഗീകരിച്ചില്ല. മോഷ്ടാക്കളില്‍നിന്നും പോലിസ് ഉദ്യോഗസ്ഥരായ രണ്ടുപേര്‍ കാല്‍ലക്ഷം രൂപ വാങ്ങി തനിക്ക് നീതി നിഷേധിച്ചെന്നാണ് മനോജിന്റെ പരാതി. മോഷ്ടിക്കപ്പെട്ട മീന്‍ വിറ്റുപോകാതെ മുഴുവന്‍ പണവും നല്‍കാന്‍ കഴിയില്ലെന്ന് പോലിസ് മനോജിനെ അറിയിച്ചതായും ഇത്്്് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പോലിസ് മര്‍ദ്ദിക്കുകയായിരുന്നെന്നും തലയ്ക്ക് കല്ലുകൊണ്ട്്് ഇടിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സൗത്ത്്് പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ, പ്രബേഷന്‍ എസ്‌ഐ എന്നിവര്‍ക്കെതിരേ മനോജ് പോലിസ് കംപ്ലയിന്റ് അതോറിറ്റിക്കും ഡിവൈഎസ്പിക്കും പാരാതി നല്‍കി. പരിക്കേറ്റ മനോജിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it