World

ചൈനീസ് കമ്പനികളുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവച്ചതായി ഫേസ്ബുക്ക്

കാലഫോര്‍ണിയ: ഹ്വാവേ അടക്കമുള്ള ചൈനീസ് കമ്പനികളുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവച്ചിരുന്നതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. ഹ്വാവേക്കെതിരേ നേരത്തേ യുഎസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോമുകളില്‍ “ഫേസ്ബുക്ക് അനുഭവങ്ങള്‍’ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് ചൈനീസ് കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്ക് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഉപഭോക്താക്കളുടെ ഫോണിലുള്ള വിവരങ്ങളാണ് നല്‍കിയത്.
അംഗങ്ങളുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതില്‍ ഫേസ്ബുക്ക് അന്വേഷണം നേരിടുകയാണ്.  2009 മുതല്‍ ചൈനയില്‍ ഫേസ്ബുക്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ചൈനീസ് മാര്‍ക്കറ്റില്‍ എത്തിപ്പെടാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചത്.
അതേസമയം, അംഗങ്ങളുടെ സ്വകാര്യതയും യുഎസ് നിയമങ്ങളും ലംഘിച്ചതായുള്ള ആരോപണം ഫേസ്ബുക്ക് തള്ളി. യുഎസിലെ നിരവധി ഐടി കമ്പനികള്‍ ചൈനീസ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്ക് വഴി ഹ്വാവേ പോലുള്ള കമ്പനികള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതില്‍ യുഎസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയംഗം മാര്‍ക് വാര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it