dwaivarika

ഹൗസ് ഡ്രൈവറുടെ ജീവിതം ദുരിതമോ? ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്

ഹൗസ് ഡ്രൈവറുടെ ജീവിതം  ദുരിതമോ? ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്
X


driver-
പ്രവാസി ജീവിതം ഭൂരിഭാഗം പേര്‍ക്കും ദുരിതമാണ്. സ്വന്തക്കാരെ വിട്ട് കുടുംബത്തെ നോക്കാനായി തുടുങ്ങുന്ന യാത്ര.പിന്നീട് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട്, ബന്ധുക്കളെ രക്ഷപ്പെടുത്തല്‍ ഇങ്ങനെ പോവുന്ന അതിന്റെ പരിഗണന. ഒടുക്കം ജീവിതത്തിന്റെ ഭൂരിഭാഗവും മണലാരണ്യത്തില്‍. പ്രവാസി ജീവിതത്തില്‍ താന്‍ അനുഭവിച്ചറിഞ്ഞ സൗദിയിലെ മലയാളിയായ ഒരു ഹൗസ് ഡ്രൈവറുടെ വ്യത്യസ്തമായ അനുഭവം ഇവിടെ ഫെയ്‌സ്ബുക്കിലൂടെ വിവരിക്കുകയാണ് മറ്റൊരു പ്രവാസിയായ നബീല്‍ ഹുസൈയ്ന്‍.
ഹുസൈയ്‌ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

ഇന്നലെ വൈകുന്നേരം മക്ക ജിദ്ദ റോട്ടില്‍ വെച്ച് ട്രാഫിക് പോലിസ് പിടികൂടി.
എനിക്കറിയുന്ന അറബി ഭാഷയില്‍ ഞാന്‍ കാര്യം തിരക്കി.
എന്റെ വാഹനത്തിന് അനുവദിച്ചതിലും കൂടുതല്‍ 'സ്പീഡ്' ആയിരുന്നന്ന് പോലീസ് കാരന്‍ പറഞ്ഞു.''എന്റെ ലൈസന്‍സും വാഹനത്തിന്റെ ഞഇ യും വാങ്ങി പിന്നെ പോലീസ് വാഹനത്തില്‍ കേറാന്‍ പാഞ്ഞു.
'ഇര്‍കബ് സയ്യാറ.'
ചാര്‍ജ് എഴുതി തന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ പോലീസ് കാരന്‍ ദേശ്യപ്പെട്ടു......
'വലാ കലമക്ക്, മാഫി ഗിര്‍ഗിര്‍ 'ഇര്‍കമ്പ്.' എന്നും പറഞ്ഞ് പോലീസ് വാഹനത്തില്‍ കയറ്റി. വേറെ രണ്ട് പാകിസ്ഥാനികളും അതില്‍ ഉണ്ടായിരുന്നു....

*സൗദിയിലെ പോലീസ് കാര്‍ അങ്ങനെയാണ്.എന്ത് സഹായവും ചെയ്ത് തരും പക്ഷെ നമ്മള്‍ അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ല.
അവര് പറയുക നമ്മള്‍ അനുസരിക്കുക' സംശയം ചോദിച്ചാല്‍ പിന്നെ 'ഹിമാറും ഹയവാന്നും' ഒക്കെ പുറത്ത് ചാടും ചിലപ്പോള്‍ 'കൈ' ഉയരുകയും ചെയ്യും.*

ഞാന്‍ എന്റെ ഖഫീലിനോട് കാര്യം വിളിച്ചു പറഞ്ഞപ്പോള്‍ ഖഫീല്‍ ഫോണ്‍ പോലീസ് കാരന്ന് കൊടുക്കാന്‍ പറഞ്ഞു.പക്ഷെ അയാള്‍ ഫോണ്‍ വാങ്ങാന്‍ തയ്യാറായില്ല. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ ഫോണ്‍ വാങ്ങി കാള്‍ കട്ട് ചെയ്ത് ഫോണ്‍ പോലിസ് കാരന്റെ കസ്റ്റഡിയില്‍ വെച്ചു  ഖഫീല്‍ വീണ്ടും രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചപ്പോള്‍ പോലീസ് കാരന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നെ ആ ഫോണ്‍ എനിക്ക് കിട്ടുന്നത് സെല്ലിലേക്ക് കേറാന്‍ സമയത്താണ് ..

ജീവിതത്തില്‍ ആദ്യമായി ട്രാഫിക് നിയമലംഗനത്തിന്ന് ജയിലില്‍ അകപെട്ടു. ജയിലില്‍ കയറി ഫോണ്‍ ഓണ്‍ ചെയ്ത് വീണ്ടും ഖഫീലിന് വിളിച്ചു പറഞ്ഞു...

'ഞാനാ വലിയ ഹാള്‍ ഒന്ന് കണ്ണോടിച്ചു. കുറേ ഇരുമ്പിന്റെ കട്ടില്‍ രണ്ട് സൈഡില്‍ നിരത്തിയിട്ടിരിക്കുന്നു. തറയില്‍ നടുവിലായി
കാര്‍പറ്റ് വിരിച്ചിട്ടുണ്ട്. എനിക്ക് മുമ്പേ വന്നവര്‍ അതിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. കുറേ പേര്‍ തറയില്‍ ബ്ലാങ്കറ്റ് വിരിച്ചും പുതച്ചും കിടക്കുന്നുണ്ട്. കുറേ പേര്‍ വലിയ ഇരുമ്പു വാതിലിന്റെ ഗ്രില്ലിലൂടെ പുറത്തേക് നോക്കി ഖഫീലമാരേയും കാത്ത് വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നുണ്ട്.

എന്റെ 'ഖഫീല്‍' വരാമെന്നേറ്റത് കൊണ്ട് ഞാനും വാതില്‍ക്കല്‍ തന്നെ സ്ഥാനം പിടിച്ചു...

അപ്പോഴാണ് 65 വയസ് പ്രായം വരുന്ന ഒരു സൗദി വന്ന് 'യാ... കരീം.. 'യാ... കരീം.. എന്ന് വിളിച്ച് കൊണ്ട് പുറത്ത് വന്നു നിന്നു...

ഞങ്ങള്‍ കൂടി നില്‍ക്കുന്നവര്‍ പരസ്പരം നോക്കി  പക്ഷെ അതില്‍ കരീമില്ല. പിന്നെ എല്ലാവരും കൂടി ഹാളിലേക്ക് നീട്ടിവിളിച്ചു കരീം,,,, ഹിന്ദി  കേരള ഹേ ഖഫീല്‍ ആയ '' ' '

പല പ്രാവശ്യം വിളിച്ചിട്ടും 'കരീം' വന്നില്ല. ഉറങ്ങുന്ന പലരേയും തട്ടി വിളിച്ചു.. 'അതിലൊന്നും 'കരീമിനെ' കണ്ടെത്താന്‍ കഴിഞ്ഞില്ല.
സൗദിയാണങ്കില്‍ വാതില്‍ക്കല്‍ നില്‍ക്കുന്നവരോട് കരീമിനെ തിരയാന്‍ പറഞ്ഞ് കൊണ്ടിരുന്നു...

വാതില്‍ക്കല്‍ ആളുകള്‍ കുറഞ്ഞു വന്നു....പിന്നെ ആ സൗദി കരീമിനെ കണ്ടെത്താന്‍ എന്നോട് പറഞ്ഞു. അയാളുടെ നിസഹായം മനസിലാക്കി ഞാന്‍ കരീമിനെ അന്വേഷിച് ഹാള്‍ മുഴുവനും ഉറങ്ങുന്ന ഓരോരുത്തരേയും തട്ടി വിളിക്കാന്‍ തുടങ്ങി.

ജയിലിന്റെ ഒരു മൂലയില്‍ ഒരു ബ്ലാങ്കറ്റിന്റെ ഉള്ളില്‍ ചുരുണ്ടു കിടക്കുന്ന ഒരാളെ ഞാന്‍ തട്ടി വിളിച്ചു.

'നിങ്ങളുടെ പേര് കരീം എന്നാണൊ......??

അതെ..!!!!!

നിങ്ങളുടെ ഖഫീല്‍ വന്നിട്ടുണ്ട്. നിങ്ങളെ വിളിക്കുന്നു..!!

'ഞാനിവിടെ ഇല്ലാ എന്ന് പറയ് ''എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ വീണ്ടും തലയിലൂടെ ബ്ലാങ്കറ്റ് മൂടി തിരിഞ്ഞ് കിടന്നു...


എനികതിശയമായി. എല്ലാവരും എത്രയും പെട്ടന്ന് ഇവിടന്ന് രക്ഷപ്പെടണമെന്ന് കരുതുമ്പോള്‍ ഇയാള്‍ ഇവിടെ സുഖമായി ഉറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു.!! ജയില്‍ ജീവിതം ഇത്രയും സുഖമാണൊ..?? എന്നൊക്കെ ചിന്തിച്ച് കൊണ്ട് വാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്ന സൗദിയോട് കരീമിനെ കണ്ടില്ല എന്ന് കള്ളം പറഞ്ഞു ...!!!

അയാള്‍ എന്തൊക്കെയോ പിറുപിറത്ത് കൊണ്ട് നിരാശനായി തിരിച്ച് പോയി...

ഞാന്‍ വീണ്ടും കരീമിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ അയാള്‍ ഉണര്‍ന്നിരിക്കുന്നുണ്ട്. ഞാനയാളുടെ അടുത്തിരുന്നു. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.

പാണ്ടിക്കാട് കിഴക്കും പറമ്പ്ക്കാരനാണ്. 13 വര്‍ഷം റിയാദില്‍ ജോലി ചെയ്ത് പിന്നെ എക്‌സിറ്റില്‍ നാട്ടില്‍ പോയി.രണ്ട് വര്‍ഷം നാട്ടില്‍ നിന്നു. മകളുടെ കല്യാണം കഴിഞ്ഞതില്‍ വന്ന ഭീമമായ കടം തീര്‍ക്കാനും രണ്ടാമത്തെ മകളെ കെട്ടിച്ചയക്കാനും വേണ്ടി വീണ്ടും

8 മാസം മുമ്പ് ഒരു ഹൗസ് െ്രെഡവര്‍ വിസയില്‍ വന്നതാണ്.




സൗദിക്ക് രണ്ട് ഭാര്യമാരാണ്. രണ്ട് ഭാര്യയിലുമായി 14 മക്കള്‍ ഉണ്ട്.
അതില്‍ നാല് മക്കള്‍ മദ്രസ്സയില്‍ (സ്‌കൂള്‍) പോകുന്നുണ്ട്.നാലും നാല് മദ്രസ്സയിലാണ് പഠിക്കുന്നത്. വന്ന അന്ന് മുതല്‍ ദിവസവും രാത്രി രണ്ട് മണിയാവും 'ഉറങ്ങാന്‍' 4 മണിക്ക് എഴുന്നേല്‍ക്കണം  പിന്നെ ഖഫീലിന്റേയും മക്കളുടേയും മൂന്ന് കാറുകള്‍ കഴുകണം' അത് കഴിഞ്ഞ് പിന്നെ കുട്ടിളെ മദ്രസയില്‍ കൊണ്ട് പോണം, എട്ട് മണിക്ക് തിരിച്ചെത്തിയാല്‍ പിന്നെ ഒരു 'മകളെ' ബാങ്കില്‍ കൊണ്ടാക്കണം.
അത് കഴിഞ്ഞാല്‍ 10 മണിക്ക് തിരിച്ചെത്തും.പിന്നെ വീടിന്റെ മുറ്റവും മറ്റും അടിച്ച് വാരണം വെള്ളമടിച്ച് കഴുകണം  അത് 12 മണി വരെ തുടരും.പിന്നെ കുട്ടികളെ മദ്രസയില്‍ നിന്നും കൊണ്ട് വരണം അത് രണ്ട് മണിയും മൂന്ന് മണിയുമൊക്കെയാവും  പിന്നെ മകളെ ബാങ്കില്‍ നിന്നും കൊണ്ട് വരണം. അത് തീരുമ്പോള്‍ 5 മണിയും 6 ഉം ഒക്കെയാവും

ഞാന്‍ തിരിച്ചെത്തുന്നതും നോക്കി അടുത്ത ടീം കാത്ത് നില്‍ക്കുന്നുണ്ടാവും ഷോപ്പിംഗ് അല്ലങ്കില്‍ വിരുന്ന്  അതും ഇല്ലങ്കില്‍ ഏതങ്കിലും പാര്‍ക്കില്‍ പോകാന്‍. തിരിച്ചെത്തുന്നത് രാത്രി 12ന്നും ഒന്നിനുമൊക്കെയാണ്. ഇനി രണ്ട് മണിക്ക് ഒന്ന് ഉറങ്ങാന്‍ കിടന്നാല്‍ ഉടനെ വിളിക്കും ഏതങ്കിലും മെഡിക്കല്‍ സ്‌റ്റോറിന്ന് മരുന്ന് വാങ്ങാന്‍,
ഇതിനടക്ക് കുട്ടികള്‍ക്ക് പെപ്‌സിയും മിഠായിയും വാങ്ങാന്‍ ദിവസം 10 തവണയെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ പോവേണ്ടി വരും.




കഴിഞ്ഞ 8 മാസമായിട്ട് ശരികൊന്ന് ഉറങ്ങീട്ടില്ല. ഇന്നാണ് അതിന് ഒരവസരം കിട്ടിയത്.!!


നിങ്ങള്‍ ഇവിടെ എങ്ങനെ എത്തി...???

സിഗ്‌നല്‍ കട്ട് ചെയ്തു എന്ന് പറഞ്ഞ് പിടിച്ചതാണ്. കുട്ടികളുടെ
മദ്രസേ പോക്കും പെണ്ണിന്റെ ബാങ്കില്‍ പോക്കും മുടങ്ങാതിരിക്കാന്‍ കിളവന്‍ അന്വേഷിച്ച് വന്നതാണ്.ഇവിടെയാണങ്കില്‍ ഉറങ്ങാന്‍ നല്ല സുഖമുണ്ട്.ഇത് നേരത്തെ അറിഞ്ഞിരുന്നങ്കില്‍ ഇടക്കിടെ സിഗ്‌നല്‍ കട്ട് ചെയ്യാമായിരുന്നു. എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞങ്കിലും അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ഓര്‍ത്തപ്പോള്‍ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല.

ഇത്രയും പ്രയാസമാണങ്കില്‍ ജോലി വേണ്ടന്ന് വെച്ചൂടെ ..?

അയാളുടെ പ്രയാസത്തിലുള്ള വിശമം മനസ്സിലാക്കി എന്റെ ഒരു സംശയം ഞാന്‍ എടുത്തിട്ടു...

മകളെ കെട്ടിച്ച കടം വീടിയാല്‍ അന്ന് ഞാന്‍ ഈ പണി വിടും അടുത്ത മകളെ കെട്ടിച്ചില്ലങ്കിലും വേണ്ടില്ല.!

ഒരു ഹൗസ്  ഡ്രൈവറുടെ ജീവിതം ഇത്രയും പ്രയാസം നിറഞ്ഞതാണൊ .??
Next Story

RELATED STORIES

Share it