palakkad local

ഹൗസിങ് ബോര്‍ഡ് കോളനിയില്‍ നിന്ന് കൂടുതല്‍ മരം മുറിച്ചുകടത്തിയതായി പരാതി

ഒറ്റപ്പാലം: 19ാം മൈലില്‍ ഹൗസിങ് ബോര്‍ഡ് കോളനിയില്‍ നിന്ന് കൂടുതല്‍ മരങ്ങള്‍ വെട്ടി കടത്തിയതായി പരാതി. 19ാം മൈലില്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ഹൗസിങ് ബോര്‍ഡ് പാലക്കാട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചു. 18 മരങ്ങള്‍ മുറിച്ച് കടത്തിയെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതായി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.  ലേലത്തില്‍ 5000 രൂപക്ക് ആറുമരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയിരുന്നത്.
ജീവനക്കാരുടെ മുന്നില്‍ വച്ചാണ് അനുമതിയുള്ള ആറു മരങ്ങളും മുറിച്ചത്. ഇതിനുശേഷം  മറ്റുമരങ്ങളും അധികൃതമായി മുറിച്ച് കടത്തുകയായിരുന്നു. കോളനിയിലെ മൂന്നിടങ്ങളില്‍ നിന്നായാണ് ഇത്രയും മരങ്ങള്‍ മുറിച്ചത്. ഇതില്‍ വില കൂടിയ മരങ്ങളില്ലെങ്കിലും അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ച്  മാറ്റിയതെതിനെതിരെ നടപടിയെടുക്കുമെന്ന് ഹൗസിങ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it