kozhikode local

ഹ്രസ്വ മനശ്ശാസ്ത്ര ചികില്‍സ: അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

കോഴിക്കോട്: ഇംഹാന്‍സില്‍ ത്രിദിന ഹ്രസ്വ മനശ്ശാസ്ത്ര ചികില്‍സയില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മാനസിക ക്ഷമതയ്ക്ക് ശാരീരിക ക്ഷമതയേക്കാള്‍ പ്രാധാന്യമുണ്ടെന്ന് മനോരോഗ ചികില്‍സാരംഗത്ത് ന്യൂതന ചികില്‍സ വികസിച്ചുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിസി അഭിപ്രായപ്പെട്ടു.  ഇന്ത്യയില്‍ ബ്രീഫ് സൈക്കോതെറാപ്പി എന്ന നവീന ആശയം സംബന്ധിച്ച ആദ്യ അന്താരാഷ്ട്ര സെമിനാറാണ് മുന്നു ദിവസങ്ങളിലായി ഇംഹാന്‍സില്‍ നടക്കുന്നത് എന്ന് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സൂചിപ്പിച്ചു.
നെതര്‍ലന്‍ഡിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ഡോ. അര്‍നോഡ് ഹ്യൂബേഴ്‌സ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രി ന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇമ്പിച്ചി കോയ, ഡോ. കെ ജസിം, ഡോ. അബ്ദുല്‍ സലാം സംസാരിച്ചു.
മനശാസ്ത്ര ചികില്‍സയുമായി ബന്ധപ്പട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഇന്ന് നടന്ന ശില്‍പശാലയില്‍ ഡോ. അര്‍നോള്‍ഡ് ഹ്യൂബേഴ്‌സ് (നെതര്‍ലന്‍ഡ്), ഡോ. ഫ്രാന്‍സിസ് ഹ്യൂബര്‍ (ഓസ്‌ട്രേലിയ), ഡോ. ബെന്‍ ഫര്‍മാന്‍ (ഫിന്‍ലന്‍ഡ്), ഡോ. മൈക്കിള്‍ ഡ്യുറന്റ് (ഓസ്‌ട്രേലിയ), ഉമ കൃഷ്ണന്‍, വിഭാശര്‍മ (ഡല്‍ഹി), ആരതി ശല്‍വന്‍, ദിവ്യാരാജ് (ഹൈദരാബാദ്), ഡോ. മല്ലിക വര്‍മ, ഡോ. അജയ് വിജയ് കൃഷ്ണന്‍ (കോഴിക്കോട്), ഡോ. സോദേവ് മിത്ര, ദേബൊലീന മിത്ര (കൊല്‍ക്കത്ത), ഡോ. ബാസി സുകുമാരന്‍ (ചെന്നൈ), നിഗേഷ് കാളേരത്ത്, ഡോ. അബ്ദുല്‍ സലാം കെ പി, മിസ്. ഹര്‍ഗന്‍ അലുവാലിയ, ഫസ്‌ലി സിദ്ദിഖ് (ബംഗളൂരു) എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
ഇംഹാന്‍സും അസോസിയേഷന്‍ ഫോര്‍ സൊല്യൂഷന്‍ ഫോക്കസ്ഡ് പ്രാക്ടീസസ് ഇന്ത്യയും സംയുക്തമായി നടത്തുന്ന കോണ്‍ഫറന്‍സ് 24ന് സമാപിക്കും.
Next Story

RELATED STORIES

Share it