ഹ്രസ്വദൂര, സബര്‍ബന്‍ യാത്രയ്ക്ക് ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനലുകളിലൂടെ ടിക്കറ്റ്

ന്യൂഡല്‍ഹി: ഹ്രസ്വദൂര, സബര്‍ബന്‍ യാത്രക്കാര്‍ക്കായി ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനലുകളിലൂടെ ടിക്കറ്റുകളുടെ വില്‍പ്പന നടത്തും. കൂടുതല്‍ വില്‍പ്പനകേന്ദ്രങ്ങള്‍ കുറഞ്ഞ ചെലവില്‍ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കും.
പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ടിക്കറ്റ് വെന്‍ഡിങ് മെഷീനിലൂടെ വില്‍പന നടത്തുകയും ഇവ പണം നല്‍കിയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും വാങ്ങാനുള്ള സൗകര്യം ഉറപ്പുവരുത്തും.
ബാര്‍കോഡഡ് ടിക്കറ്റുകള്‍, സ്‌കാനറുകള്‍ എന്നിവ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കും. തത്കാല്‍ കൗണ്ടറുകളില്‍ സിസിടിവി സ്ഥാപിക്കും. റിസര്‍വേഷന്‍ വെബ്‌സൈറ്റുകള്‍ക്ക് തേഡ്പാര്‍ട്ടി ഓഡിറ്റും സുരക്ഷാ പരിശോധനയും ഏര്‍പ്പെടുത്തും. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് മറ്റ് ട്രെയിനുകളില്‍ യാത്രാസൗകര്യം ലഭ്യമാക്കുന്ന വികല്‍പ് പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഓപറേഷന്‍ ഫൈവ് മിനിറ്റ്‌സ് പ്രകാരം 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഗോ ഇന്ത്യ സ്മാര്‍ട്ട് കാര്‍ഡും ലഭ്യമാക്കി. ഇ-ടിക്കറ്റിങ് സംവിധാനത്തിന്റെ ശേഷി മിനിറ്റില്‍ 2000 ടിക്കറ്റില്‍ നിന്ന്, 7200 ആയി ഉയര്‍ത്തിയതായും സുരേഷ് പ്രഭു പറഞ്ഞു.
Next Story

RELATED STORIES

Share it