Flash News

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പലിശനിരക്കില്‍ സബ്‌സിഡി തുടരും



ന്യൂഡല്‍ഹി: മൂന്നു ലക്ഷം വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പലിശനിരക്കില്‍ സബ്‌സിഡി നടപ്പ് സാമ്പത്തിക വര്‍ഷവും തുടരും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ നാലു ശതമാനം പലിശ നല്‍കിയാല്‍ മതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം പലിശ സബ്‌സിഡിയായി 20,339 കോടി രൂപ അനുവദിക്കും. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പലിശയില്‍ ഇളവ് നല്‍കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it