Kollam Local

ഹോസ്റ്റലിലെ ഭക്ഷണത്തില്‍ മാലിന്യം; കോളജ് അടച്ചു

കരുനാഗപ്പള്ളി:വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കോളജ് ഹോസ്റ്റലിലെ മെസ്സില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ പുഴു ഉള്‍പ്പടെയുള്ള മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ മെസ്സിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടി. പകല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ പ്രതിഷേധവുമായി എത്തിയതോടെ കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. തങ്ങള്‍ക്ക് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ ചര്‍ച്ച അലസി. തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. നേരത്തെ മൂന്നു തവണ ഇത്തരത്തില്‍ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ മാലിന്യം കണ്ടെത്തിയ സംഭവവും ഇവിടെ ഉണ്ടായിരുന്നു. ഇതിനെതിരേ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭവും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വീണ്ടും ഇതേ സംഭവം ആവര്‍ത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it