ernakulam local

ഹോളോബ്രിക്‌സ് യൂനിറ്റുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും



പെരുമ്പാവൂര്‍:   ജില്ലയിലെ ഹോ ളോബ്രിക്‌സ് യൂനിറ്റുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന്  ഹോളോബ്രിക്‌സ്് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ ഏറ്റവും വലിയ തൊഴില്‍ സംരംഭമായ ഈ മേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി ശാശ്വത പരിഹാരം ഉണ്ടാക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി കരിങ്കല്‍ ഉല്‍പാദന ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് തീരുമാനമെന്ന്് ഭാരവാഹികള്‍ അറിയിച്ചു. വന്‍കിട കരിങ്കല്‍ ക്വാറി-ക്രഷര്‍ ഉടമകളുടെ ചൂഷണം അവസാനിപ്പിക്കുക, കരിങ്കല്‍ ന്യായമായ വിലക്ക് വിപണിയില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, കരിങ്കല്‍ മേഖലയിലെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം അവസാനിപ്പിക്കുക, ചെറുകിട ക്വാറികള്‍ തുറന്ന്് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുക, ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന ആഢംമ്പര നികുതിയായ 28 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറക്കുക, ആയിരക്കണക്കിനു കുടുംബങ്ങളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും ജീവിത മാര്‍ഗമായ ഈ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം എം അഷറഫ്, ജനറല്‍ സെക്രട്ടറി യു എ അബൂബക്കര്‍, വൈസ് പ്രസിഡന്റ് കെ എം അബ്ദുള്ളകുട്ടി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it