Pathanamthitta local

ഹോളോബ്രിക്‌സ് നിര്‍മാണത്തിനുപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നെന്ന്

പത്തനംതിട്ട: ഹോളോബ്രിക്‌സ് നിര്‍മാണത്തിനുപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ക്രഷര്‍ യൂനിറ്റുകാര്‍ അമിത വില ഈടാക്കുന്നതായി പരാതി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ മുന്‍കൈയെടുത്തു വിളിച്ച യോഗങ്ങളില്‍ വില കുറയ്ക്കാന്‍ തീരുമാനമുണ്ടായില്ല.
ഈ മാസം 18ന് ജില്ലാ കലക്ടര്‍ വീണ്ടും ഹോളോബ്രിക്‌സ് ഉടമകളെയും ക്രഷര്‍ ഉടമകളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. അവിടെയും പ്രശ്‌ന പരിഹാരമില്ലെങ്കില്‍ സമര പരിപാടികളും നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോവുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ രാജനും സെക്രട്ടറി കെ കെ ഷാജിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്രഷര്‍ ഉല്‍പന്നങ്ങളുടെ അമിത വിലയെ തുടര്‍ന്ന് നഷ്ടത്തിലായ ഹോളോബ്രിക്‌സ് വ്യവസായ ഉടമകള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ്. മാര്‍ച്ച് ഒന്നിന് പത്തനംതിട്ടയില്‍ സംസ്ഥാന സമ്മേളനം വിളിച്ചു കൂട്ടി പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കും. സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിമന്റിനു പിന്നാലെ ക്രഷര്‍ ഉല്‍പന്നങ്ങളുടെ അമിത വില കൂടി തങ്ങള്‍ക്കു താങ്ങാനാവുന്നില്ല.
മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലാണ് ക്രഷര്‍ ഉടമകള്‍ അമിതി വില ഈടാക്കുന്നത്. ഒരു ക്യുബിക്ക് അടിക്ക് പത്തു മുതല്‍ പതിനഞ്ച് രൂപ വരെയാണ് കൂടുതലായി വാങ്ങുന്നത്. ഒന്നര വര്‍ഷത്തിലേറെയായി തങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. വ്യാവസായം നടത്തിക്കൊണ്ടുപോവാനാവുവില്ല. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ക്രഷര്‍ ഉടമകള്‍ തയ്യാറാവാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ജില്ലയിലെ 917 ഹോളോബ്രിക്‌സ് വ്യവസായ യൂനിറ്റുകളില്‍ ഭൂരിഭാഗവും സംഘടനയിലുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കേരള ഹോളോ ബ്രിക്‌സ് ആന്റ് പേവിങ് ടൈല്‍സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ പി ജി മോഹന്‍കുമാര്‍, പ്രസാദ് വെട്ടിപ്രം, ബിബിന്‍ ചക്കാല സംബന്ധിച്ചു.
Next Story

RELATED STORIES

Share it