ഹോളിവുഡ് താരം ജോര്‍ജ് ഗെയ്‌നസ് അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് താരം ജോര്‍ജ് ഗെയ്‌നസ് (98) അന്തരിച്ചു. ഏഴു ഭാഗങ്ങളായുള്ള പോലിസ് അക്കാദമി സിനിമകളിലൂടെ പ്രശസ്തനായ അദ്ദേഹം 1980ല്‍ പുന്‍കി ബ്രേവ്സ്റ്റര്‍ എന്ന ഹാസ്യ പരമ്പരയിലും സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.
മകളാണ് മരണവിവരം അറിയിച്ചത്. മികച്ച ഗായകന്‍ കൂടിയായ അദ്ദേഹം രണ്ടാം ലോക യുദ്ധകാലത്ത് യുഎസിലേക്ക് കുടിയേറി ന്യൂയോര്‍ക്ക് സിറ്റി ഒപറയില്‍ അംഗമായി. ഹെലന്‍സ്‌കിയില്‍ ജനിച്ച ഗെയ്‌നസ് ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2003ഓടെ സിനിമാരംഗത്ത് നിന്നു വിട്ടുനിന്ന അദ്ദേഹം ഭാര്യയോടും കുടുംബത്തോടുമൊപ്പം താമസിച്ചുവരുകയായിരുന്നു. പ്രശസ്ത അഭിനേത്രിയായ അലയ്ന്‍ ആന്‍ മക്‌ലെറിയാണ് ഭാര്യ.
Next Story

RELATED STORIES

Share it