Flash News

ഹോളിക്കും ദീപാവലിക്കും മാത്രം കുളിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ പരാതിനല്‍കി

ഹോളിക്കും ദീപാവലിക്കും മാത്രം കുളിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ പരാതിനല്‍കി
X
fight_huswife-1

ലഖ്‌നോ: മാസങ്ങളായി കുളിക്കാത്ത ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയിലാണ് സംഭവം. ഹോളി, ദീപാവലി ഉത്സവസമയത്ത് മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നതെന്നാണ് ഭാര്യയുടെ പരാതി. ഭര്‍ത്താവിനൊട് കുളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം കുളിക്കാന്‍ തയ്യാറാവുന്നില്ലെന്നും തന്നെ അപമാനിക്കുകയും അസഭ്യം പറയുകയാണെന്നുമാണ് യുവതിയുടെ പരാതിയെന്ന് ജില്ലാ പോലീസ് സുപ്രണ്ട് രവി ശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ശേഷം അഞ്ചു മാസത്തിന് ശേഷം കഴിഞ്ഞ ഹോളി ദിനത്തിലാണ് ഇവര്‍ കുളിച്ചതെന്നും യുവതി വ്യക്തമാക്കുന്നു. തനിക്ക് ലഭിച്ച പരാതി വനിതാ സെല്ലിന് കൈമാറിയതായി എസ്.പി രവി ശങ്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it