Flash News

ഹോര്‍ട്ടികോര്‍പ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും : മന്ത്രി



തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പില്‍ ഇപ്പോഴും ഗുരുതര പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും അത് അവസാനിപ്പിക്കാന്‍ സത്വര നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. ഹോര്‍ട്ടികോര്‍പ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് സിഎജി റിപോര്‍ട്ട് ചെയ്തിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്‌കരണ നടപടിക്ക് തുടക്കമിട്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഹോര്‍ട്ടികോര്‍പ്പില്‍ കൃത്യമായ ഓഡിറ്റ് നടക്കാറില്ല. വരവ്-ചെലവ് കണക്കുപോലും കൃത്യമല്ല. ആലപ്പുഴ മുതല്‍ വടക്കോട്ട് വിതരണകേന്ദ്രങ്ങളുടെ എണ്ണം വളരെ കുറവാണ്. തൃശൂര്‍, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it