Kollam Local

ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

ശാസ്താംകോട്ട:പതാരം ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ശൂരനാട് തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. പുതിയ പഞ്ചായത്ത് ഭരണസമിതി  ആശുപത്രിയിലെ അറ്റന്ററെ പിരിച്ചുവിടുകയും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടംമൂലം പുതിയനിയമനം നടത്താനാവാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചത്. എന്നാല്‍ ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി കൊണ്ടുപോകാന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വേണ്ടത്ര താല്‍പ്പര്യം കാട്ടുന്നില്ല. ഉപരോധത്തെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായ—ത്ത് സെക്രട്ടറി  നടത്തിയ ചര്‍ച്ചയില്‍ പിരിച്ച് വിട്ട താല്‍ക്കാലിക അറ്റന്‍ഡറെ പെരുമാറ്റചട്ടലംഘനം അവസാനിക്കുന്ന മെയ്19 വരെ തുടരുന്നതിന് അനുവദിക്കുമെന്നും, തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന്  സമരം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തിന് എസ് സുഭാഷ്, തുണ്ടില്‍ നിസ്സാര്‍, എസ് വേണുഗോപാ ല്‍, സമീര്‍യുസഫ്, ബിജുരാജ ന്‍, ശശിധരന്‍പിള്ള, ഗോപിനാഥ്, രാധാകൃഷ്ണക്കുറുപ്പ്, ജയകു മ ാര്‍, എം പൂക്കുഞ്ഞ്, ആര്‍ റാ ംകുമാര്‍, വിജയന്‍പിള്ള നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it