Pathanamthitta local

ഹോട്ടല്‍ മാലിന്യം റോഡിലേക്ക് ഒഴുകി; മൂക്കുപൊത്തി പൊതുജനം

തിരുവല്ല: ഹോട്ടല്‍ മാലിന്യം റോഡിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് അനുഭവപ്പെട്ട ദുര്‍ഗന്ധം പൊതുജനത്തെ ബുദ്ധിമുട്ടിലാക്കി. അഗ്‌നിശമന സേനയെത്തി റോഡ് ശുചീകരിച്ചതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് തിരുവല്ല  മാവേലിക്കര റോഡില്‍ കച്ചേരി പടിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്നും മാലിന്യം ഒഴുകിയത്. അര മണിക്കൂറിനകം അഗ്‌നിശമന സേനയെത്തിയതിനാല്‍ അര മണിക്കൂറോളം അനുഭവപ്പെട്ട അസഹനീയമായ ദുര്‍ഗന്ധം അവസാനിപ്പിക്കാനായി. ഹോട്ടലില്‍ നിന്നും മാലിന്യം ഒഴുക്കിവിടുന്ന പൈപ്പിന്റെ മൂടി പൊട്ടിയതിനാലാണ് മാലിന്യം റോഡിലേക്ക് എത്തിയതെന്നാണ് പറയുന്നത്.വിവരമറിഞ്ഞ് നഗരസഭാ ഹെല്‍ത്ത് സൂപ്രണ്ട് സുജാ തോമസ് ഹോട്ടലിലെത്തി പരിശോധന നടത്തി. ഹോട്ടലില്‍ പ്രവര്‍ത്തിച്ചു വന്ന ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനരഹിതമായതാണ് സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.രണ്ട് ദിവസത്തിനകം മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ത്വരിതപ്പെട്ടുത്തുന്നതിനും, ഉണ്ടായ സംഭവത്തിനാധാരമായി പിഴ ഒടുക്കുവാനും ഹെല്‍ത്ത് സൂപ്രണ്ട് ഹോട്ടല്‍ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it