malappuram local

ഹോട്ടല്‍ മാലിന്യം കുളത്തില്‍ തള്ളിയ സംഭവം; നഗരസഭ നടപടിയെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ കക്കാട് പുളിഞ്ഞിലത്ത് പാടത്തെ ജലാശയത്തിലേക്ക് വന്‍ തോതില്‍ ഹോട്ടല്‍ മാലിന്യം വാഹനത്തില്‍ കൊണ്ട് വന്ന് തള്ളിയ ഹോട്ടല്‍ ഉടമക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ അധികൃതര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഇരുട്ടിന്റെ മറവില്‍ കുളത്തില്‍ ഹോട്ടല്‍ മാലിന്യം തള്ളിയത്.
ജലസ്രോതസ്സ് മലിനപ്പെടുത്തിയതിന് മുനിസിപ്പാലിറ്റി നിയമനുസരിച്ച് 25,000 രൂപ പിഴ ഈടാക്കുകയും മാലിന്യം തള്ളാന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതിന് തീരുരങ്ങാടി പോലിസിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കക്കാട് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ലൈസന്‍സ് നഗരസഭ സെക്രട്ടറി റദ്ദ് ചെയ്തു.
മലിനമാക്കിയ ജലസ്രോതസ്സ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കുറ്റക്കാരുടെ ചെലവില്‍ ക്ലോറിനേഷന്‍ നടത്തി ശുചീകരിച്ചു.
Next Story

RELATED STORIES

Share it