ernakulam local

ഹോട്ടല്‍ നടത്തിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: മൂന്നുപേരെ അറസ്റ്റ്് ചെയ്തു



കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പോണേക്കര സ്വദേശി ഉനേഷ് (32), എളമക്കര സ്വദേശി അല്‍ത്താഫ് (26), കലൂര്‍ സ്വദേശി ഫൈസല്‍ (28) എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ഹോട്ടല്‍ നടത്തിപ്പുകാരനായ മാളിയേക്കല്‍ ജോജോ ജോസി അക്രമിക്കപ്പെട്ടത്. ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമിക്കപ്പെടാനുള്ള കാരണമെന്നാണ് ജോജോയുടെ പരാതി.  മുഖത്തും കൈയ്ക്കുമാണ് ജോജോയ്ക്ക് പരിക്കേറ്റത്. ഉനേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it