Idukki local

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

അടിമാലി: ടൗണില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന.പഴകിയ ഭക്ഷണ സാധനങ്ങല്‍ പിടിച്ചെടുത്തു. ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കി. തീര്‍ത്തും മോശമായ സാഹചര്യത്തില്‍ കണ്ട മൂന്നാര്‍ റോഡിലെ ഹോട്ടല്‍ അടക്കാനും നിര്‍ദേശം നല്‍കി. വെളളിയാഴ്ച രാവിലെ മുതലാണ്  ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗവും അടിമാലി ഗ്രാമപ്പഞ്ചായത്തും ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
30 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 20 ഹോട്ടലുകളും ഉപയോഗപ്രദമല്ലാത്ത ഭക്ഷ്യവസ്തുക്കളാണ് വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തി.ഇതില്‍ 15 ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കി.ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും ഹെല്‍ത്ത്് കാര്‍ഡ് എടുത്തിട്ടില്ലായിരുന്നു. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയും അടിമാലിയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തി.വിലവിവരപട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബി ദിനേശന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഡി.സുരേഷ്,ഷിലുമോ ന്‍,എം.എന്‍.അനില്‍കുമാര്‍,പഞ്ചായത്ത് ജീവനക്കാരന്‍ എല്‍ദോസ് എന്നിവര്‍ റെയ്ഡിന് നേത്യത്വം നല്‍കി.
Next Story

RELATED STORIES

Share it