ഹോട്ടലുകളില്‍ അഗ്നിപ്രതിരോധ സംവിധാനങ്ങളില്ല

പി അനീബ്

കോഴിക്കോട്: സംസ്ഥാനത്തെ 72 ശതമാനം ഹോട്ടലുകളിലും അഗ്നിപ്രതിരോധ സംവിധാനമോ എമര്‍ജന്‍സി വാതിലോ ഇല്ലെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ റിപോര്‍ട്ട്. 35 ശതമാനം ഹോട്ടലുകള്‍ മാത്രമേ ഡോക്ടര്‍മാരുടെ സേവനം നല്‍കുന്നുള്ളൂ. 16 ശതമാനം ഹോട്ടലുകള്‍ മാത്രമേ ഭിന്നശേഷിക്കാര്‍ക്കു വേണ്ട സൗകര്യങ്ങ ള്‍ ഒരുക്കിയിട്ടുള്ളൂ. സംസ്ഥാനത്ത് 4762 ഹോട്ടലുകളുണ്ടെന്നും ഇതില്‍ 852 (17.9 %)എണ്ണം തിരുവനന്തപുരത്താണെന്നും റിപോ ര്‍ട്ട് നിരീക്ഷിക്കുന്നു. ഇടുക്കിയില്‍ 749 ഹോട്ടലുകളും എറണാകുളത്ത് 605ഉം ഉണ്ട്. കുറവ് കാസര്‍കോട്ടാണ്- 72 എണ്ണം. ഹിന്ദു 1572 (സ്ത്രീ-125), ക്രിസ്ത്യന്‍ 1128 (സ്ത്രീ-102), മുസ്‌ലിം 797 (സ്ത്രീ-37), മറ്റുള്ളവര്‍ 21 (സ്ത്രീ-5) എന്നിങ്ങനെയാണ് മതാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശം.
64 ശതമാനം ഹോട്ടലുകളും മാലിന്യനിര്‍മാര്‍ജനത്തിന് പ്രാദേശിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 24 ശതമാനം ഹോട്ടലുകള്‍ കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ആറ് ശതമാനം ഹോട്ടലുകള്‍ മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കുന്നു. 1822 ഹോട്ടലുകളില്‍ റെസ്റ്ററ ന്റുണ്ട്. ഇതില്‍ 9.3 ശതമാനത്തി ല്‍ മാത്രമാണ് സസ്യാഹാരം വിളമ്പുന്നത്. 21 ശതമാനം ഹോട്ടലുകള്‍ സൗരോര്‍ജം ഉപയോഗിക്കുന്നു. 77,973 മുറികളില്‍ 46 ശതമാനത്തില്‍ മാത്രമാണ് എസിയുള്ളത്.
സംസ്ഥാനത്ത് 36,507 റെസ്റ്ററന്റുകളുണ്ട്. 4303 എണ്ണവുമായി തിരുവനന്തപുരമാണു മുന്നില്‍. മലപ്പുറത്ത് 3802 എണ്ണവും. വയനാട്-953. ഹിന്ദു 19,345-(സ്ത്രീ 1896), ക്രിസ്ത്യന്‍ 4446-(സ്ത്രീ 406), മുസ്‌ലിം 9747-(സ്ത്രീ 338), മറ്റുള്ളവര്‍ 53-(സ്ത്രീ 11) എന്നിങ്ങനെയാണ് മതാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശം. 82 ശതമാനം റെസ്റ്ററന്റുകളും പ്രാദേശിക മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 13 ശതമാനം കുടുംബശ്രീ പോലുള്ള സംവിധാനങ്ങളും.
കോര്‍പറേഷനുകളില്‍ 63.7 ശതമാനം റെസ്റ്ററന്റുകളും കോര്‍പറേഷന്‍ വെള്ളം ഉപയോഗിക്കുന്നു. പഞ്ചായത്ത് പ്രദേശങ്ങളില്‍ 81.8 ശതമാനവും കിണര്‍, കുഴല്‍ക്കിണര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്.
16,461 ടീ- സ്‌നാക്‌സ് സ്റ്റാളുകളാണ് സംസ്ഥാനത്തുള്ളത്. കൂടുതല്‍ തിരുവനന്തപുരം 2649. മലപ്പുറം 2365, കൊല്ലം 1455, കാസര്‍കോട് 192. 94 ശതമാനം സ്റ്റാളുകളും മാലിന്യനിര്‍മാര്‍ജനത്തിന് പ്രാദേശിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. 5 ശതമാനം പേര്‍ കുടുംബശ്രീ പോലുള്ളവയെ ഉപയോഗിക്കുന്നു. 16.8 ശതമാനം സ്റ്റാളുക ള്‍ പൊതു ടാപ്പുകളും 79.7 ശതമാനം കിണര്‍-കുഴല്‍ക്കിണറുകളും ഉപയോഗിക്കുന്നു.
ഹിന്ദു 9082 (സ്ത്രീ 1039), ക്രിസ്ത്യന്‍ 1820 (സ്ത്രീ 221), മുസ്‌ലിം 5207 (സ്ത്രീ 225) എന്നിങ്ങനെയാണ് മതാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശം. 127 ഇതരസംസ്ഥാനക്കാരും കട നടത്തുന്നു.
Next Story

RELATED STORIES

Share it