kozhikode local

ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളും കൂള്‍ബാറുകളും നഗസഭ ഒന്നാം ഗ്രേഡ് ഹെല്‍ത്ത്് ഇന്‍സ്‌പെക്ടര്‍ പി പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍  പഴകിയതും ഉപയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു .ന്യൂനതകള്‍ കണ്ടണ്ടത്തിയ സ്ഥാപനങ്ങള്‍ക്ക് കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നോട്ടീസ് നല്‍കുകയും ചെയ്തു. രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ  ഭാഗമായും ചെത്തുപാലം തോട് മലിനമാകാതിരിക്കുന്നതിനും  വേണ്ടി നേരത്തെ ചേര്‍ന്ന ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ന്യൂനതകള്‍ പരിഹരിക്കാതെ സ്ഥാപനം നടത്തുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it