malappuram local

ഹോട്ടലിനു നേരെ നടന്ന ആക്രമണം: പിടിയിലായത് മലപ്പുറം സ്വദേശികള്‍

ചാവക്കാട്: അകലാട് മുഹയുദ്ദീന്‍ പള്ളിക്ക് വടക്ക് മന്ദലാംകുന്ന ഖാദറിന്റെ ഉടമസ്ഥതിയലുള്ള സുല്‍ ത്താന്‍ ഹോട്ടലിനു നേരെ ആക്രമണം നടത്തിയ സംഭവത്തിലാണ് മലപ്പുറം തിരൂര്‍ സ്വദേശികളായ രേവതി നിവാസില്‍ രാഹുല്‍ (27), കൈത്തോട് വീട്ടില്‍ അനൂപ് (31), മണ്ണാരക്കല്‍ വീട്ടില്‍ പ്രദീപ് (27) എന്നിവരെ ചാവക്കാട് വടക്കേകാട് എസ്‌ഐ അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്താന്‍ സംഘം എത്തിയ കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് തലേന്ന് പുലര്‍ച്ചെ രണ്ടോടേയാണ് ഹോട്ടലിനു നേരെ ആക്രമണം നടന്നത്. ഹോട്ടലിന്റെ മുന്‍ ഭാഗത്തെ ഗ്ലാസ് ചില്ലുകള്‍ അടിച്ചു സംഘം തകര്‍ക്കുകയായിരുന്നു. ആക്രമണം നടത്തുന്ന ദൃശ്യം ഹോട്ടലിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെ പോലിസ് കോഴിക്കോട് റോയല്‍ ട്രാവല്‍സ് എഫ്‌സി കാലിക്കറ്റ് ഫുട്്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ എടവണ്ണ കുന്നുമ്മല്‍ അന്‍ഷിദ് ഖാനെ ചോദ്യം ചെയ്യുന്നതിനായി ഇരക്കഴിഞ്ഞ 27ന് വിളിച്ചു വരുത്തി. പോലിസ് ചോദ്യം ചെയ്യലില്‍ തന്നെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതോടെ അന്‍ഷിദ് ഖാനെ പോലിസ് വിട്ടയച്ചു. എന്നാല്‍ അകലാട് ഹോട്ടലിനു നേരെ ആക്രമണം നടത്തിയത് പ്രശസ്ത ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പറും സംഘവുമാണെന്ന് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതേ സമയം, അന്‍ഷിദ് ഖാനും സംഘവുമാണ് ഹോട്ടലിനു നേരെ ആക്രമണം നടത്തിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് പോലിസ് അറിവോടെയല്ലെന്ന് ചാവക്കാട് സിഐ കെ ജി സുരേഷ് പറഞ്ഞു. നേരത്തെ ഭക്ഷണ കഴിച്ചത് സംബന്ധിച്ച് ഹോട്ടല്‍ ജീവനക്കാരുമായുണ്ടായ തര്‍ക്കമാണ് ആക്രമണം നടത്താന്‍ കാരണമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it