ഹോങ്കോങിലെ പുസ്തക വില്‍പനക്കാരന്‍ 'ചൈനീസ് കസ്റ്റഡിയില്‍'

ഹോങ്കോങ്: ദിവസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പുസ്തക വില്‍പനക്കാരന്‍ ലീ ബോ ചൈനീസ് കസ്റ്റഡിയിലെന്ന് അനുമാനം. ചൈനീസ് പ്രവിശ്യയായ ഷെന്‍ഷെനില്‍നിന്നുള്ള നമ്പറില്‍ ലീ തന്നെ വിളിച്ചതായി ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇതേ പുസ്തകക്കടയില്‍നിന്നു കഴിഞ്ഞ രണ്ടു മാസത്തിനിടെ കാണാതാവുന്ന അഞ്ചാമത്തെ ആളാണ് ലീ. കമ്മ്യൂണിസത്തെയും ചൈനീസ് നയങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന നിരവധി പുസ്തകങ്ങള്‍ ഈ കടയില്‍ വില്‍പനയ്ക്കുണ്ട്. ഹോങ്കോങിന്റെ നിയമപരമായ പരമാധികാരം ചൈന അട്ടിമറിക്കുകയാണെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ലീയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ ഹോങ്കോങിലെ ചൈനീസ് പ്രതിനിധി കാര്യാലയത്തിനു മുമ്പില്‍ റാലി സംഘടിപ്പിച്ചു. ഹോങ്കോങിലെ പുസ്തക വില്‍പനക്കാരന്‍
'ചൈനീസ് കസ്റ്റഡിയില്‍'
ഹോങ്കോങ്: ദിവസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പുസ്തക വില്‍പനക്കാരന്‍ ലീ ബോ ചൈനീസ് കസ്റ്റഡിയിലെന്ന് അനുമാനം. ചൈനീസ് പ്രവിശ്യയായ ഷെന്‍ഷെനില്‍നിന്നുള്ള നമ്പറില്‍ ലീ തന്നെ വിളിച്ചതായി ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇതേ പുസ്തകക്കടയില്‍നിന്നു കഴിഞ്ഞ രണ്ടു മാസത്തിനിടെ കാണാതാവുന്ന അഞ്ചാമത്തെ ആളാണ് ലീ. കമ്മ്യൂണിസത്തെയും ചൈനീസ് നയങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന നിരവധി പുസ്തകങ്ങള്‍ ഈ കടയില്‍ വില്‍പനയ്ക്കുണ്ട്. ഹോങ്കോങിന്റെ നിയമപരമായ പരമാധികാരം ചൈന അട്ടിമറിക്കുകയാണെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ലീയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ ഹോങ്കോങിലെ ചൈനീസ് പ്രതിനിധി കാര്യാലയത്തിനു മുമ്പില്‍ റാലി സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it