ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ഹാസ്റ്റിങ്‌സ് (ന്യൂസിലന്‍ഡ്): ഹോക്‌സ് ബേയ് കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ക്കു ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി നേരിട്ടു. ജപ്പാനോട് ഒന്നിനെതിരേ മൂന്നു ഗോളുകളുടെ കനത്ത പരാജയമാണ് ഇന്ത്യയേറ്റുവാങ്ങിയത്.
കളി തുടങ്ങി 10 മിനിറ്റിനകം തന്നെ മൂന്നു ഗോളുകള്‍ ഇന്ത്യയുടെ വലയിലെത്തിച്ച് ജപ്പാന്‍ വിജയമുറപ്പാക്കിയിരുന്നു.റാണിയാണ് 14ാം മിനിറ്റില്‍ ഇന്ത്യയുടെ ഗോള്‍ മടക്കിയത്.
Next Story

RELATED STORIES

Share it