malappuram local

ഹോം ലൈബ്രറിക്ക് തുടക്കം

കാളികാവ്: ലോക വികലാംഗദിന  വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ ലൈബ്രറി ഒരുക്കുന്നു.    വണ്ടൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ പുല്ലങ്കോട്  വച്ച് നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തിയാണ് പദ്ധതിക്ക് തുടക്കമായത്. ഓട്ടിസം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ബാധിച്ച് ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാനാകാതെ കിടപ്പിലായ വിദ്യാര്‍ഥികള്‍ക്കും ആശ്വാസമേകുന്നതാണ് പദ്ധതി. കളര്‍ഫുളായതും ആകര്‍ഷണീയമായതുമായ ബുക്കുകളും ഇത്തരം ആളുകള്‍ക്ക് സംതൃപ്തി ഉളവാക്കുന്നതുമായ കൊച്ചു പുസ്തകങ്ങളാണ് ഹോം ലൈബ്രറികളില്‍ ഒരുക്കിയിരിക്കുന്നത്. പുല്ലങ്കോട് ജി എം എല്‍ പി സ്‌കൂളിന്റെ അധീനതയിലുള്ള കമ്മാളക്കുന്നന്‍ ശബ്‌നയുടെ മക്കളായ ഷഹല്‍, ഷാജി,  പുല്ലങ്കോട് ഹൈസ്‌കൂള്‍ അധീനതയിലുള്ള  ഉദരംപൊയിലിലെ ഒത്തുപള്ളി അംജദ് എന്നിവരുടെ വീടുകളിലെത്തിയാണ് ഹോം ലൈബ്രറികള്‍ക്ക് വേണ്ടി ബുക്കുകള്‍ കൈമാറിയത്. സന്ദര്‍ശകരേയും കൂട്ടുകാരേയും കണ്ടതോടെ കുട്ടികള്‍ക്ക് ഏറെ സന്തോഷമായി. ആടിയും പാടിയും ഏറെ നേരം ഇവരോടൊപ്പം ചിലവഴിച്ചാണ് സംഘം മടങ്ങിയത്. പുല്ലങ്കോട് ജി എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ബി ആര്‍ സി യില്‍ നിന്നുള്ള െ്രെടനര്‍മാരും സംഘത്തിലുണ്ടായിരുന്നു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കാട്ടിക്കുളങ്ങര നാസര്‍, ടി പി ജാഫര്‍, സുനീബ്,  പരിവാര്‍ പ്രസിഡന്റ് എം അബ്ദു റഹ്മാന്‍, വാര്‍ഡ് മെമ്പര്‍ ജിഷ, അംഗനവാടി ടീച്ചര്‍ ലാലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it