ernakulam local

ഹോംസ്‌റ്റേ നടത്തിപ്പുകാരെ നഗരസഭ ബുദ്ധിമുട്ടിക്കുന്നതായി പരാതി

മട്ടാഞ്ചേരി: അനാശ്യാസം നടന്നുവെന്നതിന്റെ പേരില്‍ നഗരസഭ അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തത് ഹോംസ്‌റ്റേ നടത്തിപ്പിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതി.
നഗരസഭയില്‍ എന്ത് സംരംഭം തുടങ്ങുന്നതിനും ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ചുകൊണ്ടുള്ള ലൈസന്‍സ് വേണമെന്നിരിക്കേ അത് നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് പരാതി. ഡിറ്റിപിസിയുടെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ ലൈസന്‍സ് നല്‍കുകയുള്ളൂവെന്ന നിലപാടിലാണത്രേ നഗരസഭ.
എന്നാല്‍ ആദ്യപടിയായി ലഭിക്കേണ്ട നഗരസഭ ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ മറ്റ് വകുപ്പുകളുടെ അംഗീകാരം ലഭിക്കുകയുള്ളൂവെന്നാണ് ഹോംസ്‌റ്റേ സംരംഭകര്‍ പറയുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോംസ്‌റ്റേകള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതാണ് ഡിറ്റിപിസി ക്ലാസിഫിക്കേഷന്‍.
അതില്‍ വിവിധ ഗ്രേഡുകളുണ്ട്. ഇതും നഗരസഭ ലൈസന്‍സുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.
ഇതുസംബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചി ഹോംസ്‌റ്റേ ഓണേഴ്‌സ് അസോസിയേഷന്‍ കൊച്ചി മേയര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it