Districts

ഹൈമാസറ്റ് വിളക്കുകാല്‍ റോഡരികില്‍ വിശ്രമിക്കുന്നു

ഹൈമാസറ്റ് വിളക്കുകാല്‍ റോഡരികില്‍ വിശ്രമിക്കുന്നു
X
angadippuram-lightപെരിന്തല്‍മണ്ണ : അങ്ങാടിപ്പുറത്ത് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഹൈമാസ്റ്റ്് ലൈറ്റിന്റെ കാല്‍ മാസങ്ങളായി റോഡരികില്‍ വിശ്രമിക്കുന്നു. അനുയോജ്യമായ സ്ഥലം കിട്ടാത്തതതുമൂലമാണ് ഇത് സ്ഥാപിക്കാന്‍ കഴിയാത്തതെന്നാണ്  അധികൃതരുടെ വാദം.

ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് ഹൈമാസ്റ്റ്് ലൈറ്റ് വേണമെന്ന ആവശ്യത്തിന് കാലമേറെ പഴക്കമുണ്ട്.  എംഎല്‍എ അഹമ്മദ് കബീറിന്റെ പ്രത്യേക താല്‍പര്യത്തോടെയാണ് ഹൈമാസറ്റ് ലൈറ്റ് അനുവദിച്ചത്.  ഇതിന് ശേഷം അനുവദിച്ച ലൈറ്റുകള്‍ പോലും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രകാശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അങ്ങാടിപ്പുറത്തെ വിളക്കുകാല്‍ ഇപ്പോഴും പെരുവഴിയില്‍ വിശ്രമത്തിലാണ്.
Next Story

RELATED STORIES

Share it