kozhikode local

'ഹൈന്ദവതയും അഹൈന്ദവതയും കൂടിച്ചേര്‍ന്നതാണ് ഭാരതീയത'

കോഴിക്കോട്: കഠ്‌വ ബാലിക ഒരു മതത്തിന്റേയോ ജാതിയുടേയോ പ്രതിനിധിയല്ലെന്നും അവള്‍ ഇന്ത്യന്‍ ജനതയുടെ പ്രതിനിധിയാണെന്ന് ചിന്തകനും പ്രഭാഷകനുമായ പ്രഫ. ഹമീദ് ചേന്ദമംഗല്ലൂര്‍. കഠ്‌വ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മതം, ഭൂമി, വംശം, വര്‍ഗം എന്നീ നാല് ഘടകങ്ങളാണ്. ആസിഫയുടെ പേര് പറഞ്ഞ് ബോലോ തക്്ബീര്‍ മുഴക്കി വാഹനം തടഞ്ഞവര്‍ അങ്ങേയറ്റം ഇതിനെ വര്‍ഗീകരിക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തവരും അക്രമകാരികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
മതത്തിന്റെ പേരില്‍ മാത്രം ഈ സംഭവത്തെ കാണാന്‍ കഴിയുകയില്ല. കഠ്‌വ സംഭവം പുറത്തു കൊണ്ടുവന്നു ക്രൈംബ്രാഞ്ചിലെ പോലിസുകാര്‍ ഹിന്ദുക്കളാണ്. എങ്ങിനെയാണ് ഈ കുട്ടി കൊല്ലപ്പെട്ടത്. ആരൊക്കെയാണ് ഇതിനു പുറകില്‍ എന്ന കാര്യങ്ങളൊക്കെ പുറംലോകത്തെ അറിയിച്ചത് ഹിന്ദുക്കളായ അന്വേഷണ ഉദ്യോഗസ്ഥന്‍മാരാണ്. ഈ കേസ് കോടതിയില്‍ വാദിക്കാന്‍ മുന്നോട്ടു വന്ന അഭിഭാഷകയും ഹിന്ദു സമുദായത്തില്‍ പെട്ട വ്യക്തി തന്നെ.
മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഈ സംഭവത്തെ നിര്‍വഹിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആസിഫ-ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇര’ എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്്‌റു എജുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സ്ത്രീകളുടെ അടിസ്ഥാനപരമായ അഭിമാനം സംരക്ഷിക്കുന്നതില്‍ മാറിമാറി വന്ന ഭരണകൂടം പരാജയപ്പെട്ടു പോയത് ദേശീയ ദുരന്തമാണെന്ന് സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച പത്രപ്രവര്‍ത്തകനായ എന്‍ പി ചെക്കുട്ടി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ വെറും ഉപഭോഗവനസ്തുക്കള്‍ മാത്രമാണ് എന്ന ചിന്താഗതി സമൂഹത്തില്‍ വേരുറച്ചുപോയിരിക്കുന്നു.
വലതു പക്ഷ ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തെ എതിര്‍ക്കുവാന്‍ എല്ലാവരും ഒരുമിച്ച് നിന്നേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമി ചെയര്‍മാന്‍ വി അബ്്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറിമാരായ പി എം അബ്്ദുറഹ്്മാന്‍, നിജേഷ് അരവിന്ദ്, പി പി നൗഷീര്‍, അക്കാദമി ഭാരവാഹികളായ എം പ്രകാശന്‍, ബീന പൂവ്വത്തില്‍, ഡോ. പി ശ്രീമാനുണ്ണി, അഡ്വ. എം ശശിധരന്‍, കെ ദിനേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it