ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷം;  83 വിദ്യാര്‍ഥികള്‍ പോലിസ് കസ്റ്റഡിയില്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തി ല്‍ ക്യാംപസിനകത്തു കടക്കാ ന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. 83 വിദ്യാര്‍ഥികള്‍ കരുതല്‍ തടങ്കലിലാണ്.
അതേസമയം, സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാ ര്‍ഢ്യം പ്രഖ്യാപിച്ച് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ പ്രഫ. വി കൃഷ്ണ രാജിവച്ചു. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തു.
സംയുക്ത സമരസമിതിയു ടെ ആഹ്വാനത്തെ തുടര്‍ന്നാണ് ചലോ ഹൈദരാബാദാ സര്‍വകലാശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കാംപസിനു മുന്നില്‍ തടിച്ചുകൂടിയത്.
കാംപസിനകത്തു കടക്കാന്‍ ശ്രമിച്ചവരെ പോലിസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. അപ്പാ റാവുവിനെതിരേ ബാനറുകള്‍ ഉയ ര്‍ത്തിയ വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങളും മുഴക്കി. രോഹിത് വെമുലയുടെ ആത്മഹത്യക്ക് പിന്നില്‍ അപ്പാ റാവു ആണെന്ന് അവര്‍ ആരോപിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് കേസ് നേരിടുന്ന അപ്പാ റാവു 76ാമത് അക്കാദമിക് കൗണ്‍സില്‍ യോഗം എങ്ങനെ നടത്തുമെന്നും അവര്‍ ചോദിച്ചു. രോഹിത് വെമുലയോട് സര്‍വകലാശാല കാണിച്ച അനീതികള്‍ക്കെതിരായ പ്രക്ഷോഭത്തി ല്‍ ചേരാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിവിധ സംഘടനകളോട് സംയുക്ത സമരസമിതി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
കാംപസിലുള്ളവര്‍ പുറത്തേക്ക് ആശയവിനിമയം നടത്തുന്നത് തടയുകയാണെന്നും ഇതിനെതിരായാണ് ചലോ ഹൈദരാബാദ് സര്‍വകലാശാല സംഘടിപ്പിച്ചതെന്നും സംയുക്ത സമര സമിതി പറഞ്ഞു.
Next Story

RELATED STORIES

Share it