ഹൈദരാബാദ് സര്‍വകലാശാലയില്‍ അധ്യാപകര്‍ കൂട്ട അവധിയില്‍
BY sdq Kappan30 March 2016 3:31 AM GMT
X
sdq Kappan30 March 2016 3:31 AM GMT
ഹൈദരാബാദ്: വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് പട്ടികജാതി-വര്‍ഗ (എസ്സി-എസ്ടി) വിഭാഗത്തില്‍പ്പെട്ട അമ്പതോളം അധ്യാപകര്‍ ഒരു ദിവസം കൂട്ട കാഷ്വല്‍ അവധിയെടുത്തു.
സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ നേരിടാന്‍ വന്‍ പോലിസ് സേനയെയാണ് കാംപസില്‍ വിന്യസിച്ചതെന്ന് എസ്സി, എസ്ടി അധ്യാപക വേദി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 25 വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
എന്നാല്‍, കൂട്ട അവധി സംബന്ധിച്ച് ഔദ്യോഗികമായി കത്തുകളൊന്നും ലഭിച്ചില്ലെന്നും ക്ലാസുകള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചുവെന്നും സര്‍വകലാശാല രജിസ്ട്രാര്‍ എം സുധാകര്‍ പറഞ്ഞു. പ്രക്ഷോഭം നടക്കുന്നുണ്ടെന്നു കാണിക്കാന്‍ വിദ്യാര്‍ഥികള്‍ നീല റിബണ്‍ ധരിക്കണമെന്ന് സാമൂഹിക നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംയുക്ത കര്‍മസമിതി ആവശ്യപ്പെട്ടു.
വിദ്യാര്ഥികള്ക്കെതിരേ സര്‍വകലാശാല ചുമത്തിയ കുറ്റങ്ങളും പോലിസ് കേസുകളും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
അറസ്റ്റിലായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT